വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്/അക്ഷരവൃക്ഷം/മുരിങ്ങ
മുരിങ്ങ
<justified> <poem> മിക്കവീടുകളിലും കണ്ടുവരുന്ന ഒരു ഇടത്തരം വൃക്ഷമാണ് മുരിങ്ങ. കൊഴുപ്പ് കുറക്കാൻ കഴിവുളള മുരിങ്ങ യുടെ ഇലകൾ ജലാംശം, പ്രോട്ടീൻ , നാരുകൾ, അന്നജം, അയഡിൻ, ഫോസ്ഫറസ് ,കാൽസ്യം ,ഇരുമ്പ്. കരോട്ടിൻ, അസ്കോ൪മ്പിക്ക് അമ്ലം, നിക്കോട്ടിക്ക് അമ്ലം തുടങ്ങിയ രാസഘടകങ്ങളാൽ സമൃദമാണ്. കൂടാതെ മുരിങ്ങയില കണ്ണിന് വളരെ നല്ലതാണ്. ഇതിന്റെ പൂക്കളിൽ ധാരാളമായി പൊട്ടാസ്യവും കാൽസ്യവും അടങ്ങിയിട്ടുണ്ട്. Moringa- Olifera(മുരിങ്ങ ഒളൈഫറ) എന്നാണ് ഇതിന്റെ ശാസ്ത്റനാമം. മുരിങ്ങയിലയിൽ വിറ്റാമിൻ ബീ, വിറ്റാമിൻ സി , ബീറ്റാകരോട്ടിൻ രൂപത്തിൽ വിറ്റാമിൻ എ. വിറ്റാമിൻ കെ, മാംഗനിസ്, മാംസ്യം കൂടാതെ മറ്റു അവശ്യപോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. വാതം, കുഷ്ഠം, പ്രമേഹം, അ൪ശസ്ഗ്രഹണി,തിമിരം, രക്തസമ്മ൪ദ്ദം, മൂത്രാശയക്കല്ല് തുടങ്ങിയ അസുഖങ്ങൾക്കെല്ലാം മുരിങ്ങയില ഫലപ്രദമായ ഔഷധമാണ്. <justified> <poem>
|