ഗവ. എച്ച് എസ് നെല്ലാറച്ചാൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

ലോകത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തികൊണ്ടിരിക്കുന്ന മഹാമാരിയാണ് covid 19 . രോഗം ബാധിക്കാത്ത രാജ്യങ്ങൾ ഇല്ല . സ്തംഭിക്കാത്ത മേഖലകളില്ല , മരണ വാർത്തയും , രോഗ സ്ഥിരീകരണവുമില്ലാത്ത ഒരു ദിവസവുമില്ലാതായിരിക്കുന്നു . സമൂഹ മാധ്യമങ്ങളിലും COVID തന്നെയാണ് വിഷയം . ഇതിനെ ചെറുത് തോൽപ്പിക്കാനുള്ള സമരത്തിലാണ് ജനങ്ങളും , ആരോഗ്യപ്രവത്തകരും , ഭരണകൂടങ്ങളും .
രോഗങ്ങളെ എല്ലാം വിളിച്ചുവരുത്തുന്നത് ഒരു പരിധി വരെ ശ്രദ്ധയില്ലാത്ത ജീവിത ശൈലിയാണ് . ചിട്ടയില്ലാത്ത ഭക്ഷണ രീതികളും , വേണ്ടത്ര ശുചിത്വമില്ലാത്തതുമാണ് കാരണം . ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ , സാധാരണ ജനങ്ങളെ കൊണ്ട് നിറയുന്ന നഗരങ്ങൾ വരെ വിജനമായിരിക്കുന്നു . ഒന്നിനും സമയമില്ലാതിരുന്ന മനുഷ്യർക്കു , നിറയെ സമയം വീണു കിട്ടിയിരിക്കുന്നു . ഒരു ഭാഗത്തു ആരോഗ്യപ്രവർത്തകരും മറ്റും വലിയ ശ്രമകരമായ ജോലി ചെയ്യുമ്പോൾ , സാധാരണ ജനങ്ങൾക് വീട്ടിൽ തന്നെ അധിക സമയം ചെലവഴിക്കാനുള്ള സമയമാണ് കിട്ടിയിരിക്കുന്നത് . ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും , എഴുതാനും ചിത്രം വരക്കാനുമൊക്കെ നമുക് വീണ്ടും സമയം കിട്ടിയിരിക്കുന്നു . മാറ്റി വെച്ച ഒരുപാട് കാര്യങ്ങൾ നമുക്ക് ഈ ദിവസങ്ങളിൽ ചെയ്തു തീർക്കാനാകും . വീട്ടിലിരിക്കുക എന്നത് നമ്മൾ സമൂഹത്തോട് ചെയ്യുന്ന സേവനം തന്നെയാണ് ഈ ഘട്ടത്തിൽ . നല്ലൊരു നാളെക്കായി നമുക്ക് ഒന്നിച്ചു പോരാടാം .

സഹല സുമർ
10 B [[|ജി എച്ച് എസ് നെല്ലാറച്ചാൽ]]
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം