കൊറോണ നാട്ടിൽ വിലസും കാലം
മനുഷ്യർ എല്ലാം ഒന്ന് പോലെ......
ആധിയും വ്യാധിയും കൊണ്ടു നമ്മൾ
എല്ലാവരും അകലം പാലിച്ചുവല്ലോ..
ജാതിയുമില്ല മതവുമില്ല,
എള്ളോളമില്ല വർഗീയചിന്ത.....
ഫുട്‌ബോളും ക്രിക്കറ്റും കാണാനില്ല
ഊഞ്ഞാലും സാറ്റ് കളിയും മാത്രം.
ക്ലാസ്സ്മുറിയും കൂട്ടുകാരുമില്ല.....
ഉള്ളത് കുടുംബത്തിൽ കൂട്ട് മാത്രം.
സമരവുമില്ല ബന്ദും ഇല്ല.......
ഉള്ളത് സർക്കാറിന്റെ നിർദേശങ്ങൾ.
അവയെല്ലാംപാലിച്ചു മുന്നേറിടാം
കൈ കഴുകി അണുവിനെ ഓടിച്ചീടാം.