എ.എം.എൽ.പി,എസ്.മംഗലം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കൊറോണ നാട്ടിൽ വിലസും കാലം
മനുഷ്യർ എല്ലാം ഒന്ന് പോലെ......
ആധിയും വ്യാധിയും കൊണ്ടു നമ്മൾ
എല്ലാവരും അകലം പാലിച്ചുവല്ലോ..
ജാതിയുമില്ല മതവുമില്ല,
എള്ളോളമില്ല വർഗീയചിന്ത.....
ഫുട്‌ബോളും ക്രിക്കറ്റും കാണാനില്ല
ഊഞ്ഞാലും സാറ്റ് കളിയും മാത്രം.
ക്ലാസ്സ്മുറിയും കൂട്ടുകാരുമില്ല.....
ഉള്ളത് കുടുംബത്തിൽ കൂട്ട് മാത്രം.
സമരവുമില്ല ബന്ദും ഇല്ല.......
ഉള്ളത് സർക്കാറിന്റെ നിർദേശങ്ങൾ.
അവയെല്ലാംപാലിച്ചു മുന്നേറിടാം
കൈ കഴുകി അണുവിനെ ഓടിച്ചീടാം.

ഷഹ്സാബ് ടി പി
3 A എ എം ൽ പി സ്കൂൾ മംഗലം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത