സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/കൊറോണ വൈറസ്

21:33, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35010 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 5 }} <p> കൊറോണ വൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

കൊറോണ വൈറസ് ചൈനയിലെ വുഹാനിൽ നിന്നാണ് തുടങ്ങിയത്. പിന്നെപ്പിന്നെ എല്ലാ രാജ്യങ്ങളിലേക്കും ഇത് പടർന്നുകൊണ്ടിരിക്കുന്നു. നമ്മുടെ ഇന്ത്യയിലും ഇത് പടർന്നുകൊണ്ടിരിക്കുന്നു. ഈ വൈറസ് പെട്ടന്നാണ് പടർന്നുപിടിക്കുന്നത്. ഈ വൈറസ് ഉള്ള വെക്തി ഇരുന്നിടത്തു 9മണിക്കൂർ ജീവനോടെ ഈ വൈറസ് ഉണ്ടാകും. സമ്പർക്കത്തിലൂടെയാണ് ഈ വൈറസ് പടരുന്നത്. നമ്മൾ പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം. കൈകളിൽ സാനിറ്റൈസർ പുരട്ടണം. ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. അനാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകാതിരിക്കുക അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തു പോവുക. ഇതൊക്കെയാണ് ഈ വൈറസിനുള്ള പ്രതിവിധി. കൊറോണ വൈറസ് പരത്തുന്ന അസുഖത്തിന്റെ പേരാണ് കോവിഡ് 19.കൊറോണ വൈറസിനെ അമിതമായി ഭയപ്പെടേണ്ട. മൈക്രോ ഡ്രോപ്‌ലെറ് ഇൻഫെക്ഷൺ എന്നാണ് കോവിഡ് പരത്തുന്ന പുതിയ റൂട്ടിന്റെ പേര്. ഈ റൂട്ട് കണ്ടുപിടിച്ചത് ജപ്പാനിലെ ശാസ്ത്രഞ്ജന്മാരാണ്. ഉച്ചത്തിൽ സംസാരിച്ചാലോ കൂടുതൽ ശക്തി കൊടുത്ത് സംസാരിച്ചാലോ ഈ ഇൻഫെക്ഷൺ വരാം. വായുവിലൂടെ 20 മിനിറ്റ് സഞ്ചരിക്കുവാനും നിലനിൽക്കുവാനും സാധിക്കും. ഒരു വലിയ ക്ലാസ്സ്‌ മുറിയിൽ രോഗി തുമ്മിയാലോ ചുമച്ചാലോ ഈ വൈറസ് നിറഞ്ഞുനിൽക്കും. ആരും നിയമങ്ങൾ തെറ്റിച്ചു പുറത്തുപോകാതിരിക്കുക . സാമൂഹിക അകലം പാലിക്കുക. സുരക്ഷിതരായിരിക്കുക. ബ്രേക്ക്‌ ദി ചെയിൻ .

ഷെനോള
6 B സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ ,പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം