രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/അക്ഷരവൃക്ഷം/നേരിടാം നമുക്കൊന്നായ്

21:00, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14028 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നേരിടാം നമുക്കൊന്നായ് | color=2 }} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നേരിടാം നമുക്കൊന്നായ്

വിശ്വം മുഴുവൻ പെയ്തിറങ്ങുമീ
മഹാമാരിയിൽ പകച്ചു നിൽക്കുന്നു
മർത്യൻ, കണ്ണീരുമായി

അദൃശ്യനാം ശത്രുവിനെ തുരത്തുവാനായ് 

ഒളിഞ്ഞിരിക്കാം ഒരുമയുടെ കരുതലായ്
കുറച്ചകന്നിരിക്കാം
നമുക്കൊരു പാട് കാലം ഒരുമിച്ചിരിക്കാനായ്
മാലാഖമാർ മത്സരിച്ചു നോവകറ്റുമീ
ആതുരാലയങ്ങളിൽ തണലായ്
തലോടലായ് മാറുമീ വേളയിൽ
കൈകൂപ്പിനിൽക്കുന്നു ഞാൻ
കൈകോർക്കാനാവാത്തീ വേളയിലും
ഹൃദയത്തിലേറ്റുന്നു വിശ്വസ്നേഹത്തിൻ ചാരുതയെ
മാറ്റണം മാറ്റിനിർത്തണം മാറി നിൽക്കണം കരുതലോടെ
ശിക്ഷയല്ലിത് രക്ഷയ്ക്കാണെന്നോർക്കണം നാം
അദൃശ്യനാം അണുവിനെ കരുതലിന്റെ കരുത്തായ്
കൈ കഴുകി മുഖം മറച്ച് നേരിടാം നമുക്കൊന്നായ്
ഈ സമരഭൂവിൽ പൊരുതുമീ പോരാളികളെ
ഹൃദയത്തിൽ ചേർത്തുനിർത്താം നന്ദിയോടെ
സ്വപ്നച്ചിറകുമായ് ഉണർന്നെഴുന്നേറ്റ് പറക്കാം
നമുക്കീ മഹാമാരി തൻ മുകളിൽ നക്ഷത്ര ശോഭയോടെ.

ഹൃദ്യ എസ് ഹരി
X K രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത