എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ഒരു കൊറോണ ടെസ്റ്റ്
ഒരു കൊറോണ ടെസ്റ്റ്
ഒരിടത്ത് ഐസക്ക് എന്നൊരു വ്യക്തിയുണ്ടായിരുന്നു. ഒരു ദിവസം രാവിലെ ഐസക്ക് തന്റെ ജോലിസ്ഥലത്തേക്ക് യാത്ര തിരിച്ചു. വഴിയിൽ വച്ച് അയാൾ തന്റെ സ്നേഹിതനെ കണ്ടുമുട്ടി. അയാളെ അവശനായി കണ്ട ഐസക്ക്, "എന്തു പറ്റി ആന്റണി? സുഖമില്ലേ? ങേ! പനിക്കുന്നുണ്ടല്ലോ", എന്ന് പറഞ്ഞു."ദുബായിൽ നിന്ന് വന്ന ശേഷം എനിക്ക് ഒട്ടും വയ്യ. നല്ല ചുമയുമുണ്ട്. ആശുപത്രിയിലേക്കാണ് ഞാൻ", ആന്റണി പറഞ്ഞു."അവനെ ഒറ്റയ്ക്കു വിടരുത്. അവൻ തീരെ അവശനാണ്. അവനെ നീ ആശുപത്രിയിൽ എത്തിക്കണം", തന്റെ കാതിൽ ആരോ മന്ദ്രിക്കുന്നതുപോലെ ഐസക്കിനു തോന്നി. അങ്ങനെ സ്നേഹിതനുമായി അവൻ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു. ഡോക്ടർ നിർദ്ദേശിച്ച പ്രകാരം ആന്റണിക്ക് ഒരു ടെസ്റ്റ് നടത്തി. അപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം ഐസക്ക് അറിഞ്ഞത്. തന്റെ സ്നേഹിതന് കോവിഡ്-19 പോസിറ്റീവ് ആണ്. അയാൾ പേടിച്ചുവിറച്ചു."ഇനി എന്തു ചെയ്യും? ഞാനും അപകടത്തിലാണല്ലോ. എന്തായാലും ഇനി എല്ലാം ദൈവത്തിന്റെ കൈയിലാണ്. ദൈവം കാത്തോളും ഞങ്ങളെ", ഐസക്ക് നടന്നു നീങ്ങി.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |