എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/മടിമാറിയേ....
മടിമാറിയേ....
അമ്മക്കരടിക്ക് രണ്ട് കരടിക്കുഞ്ഞുങ്ങൾ ഉണ്ടായിരുന്നുന്നു .ചിക്കുവും ,പിക്കുവും. മഹാമടിയന്മാരായിരുന്നു.അവർ അമ്മക്കരടി കൊണ്ടു വരുന്ന തേനും പഴങ്ങളും തിന്ന് അവർ എപ്പോഴും വീട്ടിലിരിക്കും . ചിക്കുവിൻ്റേയും പിക്കുവിൻ്റേയും മടി മാറ്റണം .ഒരു ദിവസം അമ്മക്കരടി വിചാരിച്ചു . പിറ്റേന്ന് ചിക്കുവിനും പിക്കുവിനും വിശന്നപ്പോൾ അവർ അമ്മയെ തിരഞ്ഞു .പക്ഷെ അമ്മക്കരടിയെ കണ്ടില്ല . ചിക്കുവും പിക്കുവും അമ്മയെ തേടിയിറങ്ങി . അമ്മ മലമുകളിൽ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു . അമ്മേ എനിക്ക് വിശക്കുന്നു ,ചിക്കു പറഞ്ഞു എനിക്ക് ദാഹിക്കുന്നു ,പിക്കു പറഞ്ഞു. അമ്മക്കരടി മിണ്ടിയില്ല . അയ്യോ അമ്മ മിണ്ടുന്നില്ലല്ലോ നമുക്ക് തന്നെ തേനും പഴങ്ങളും കൊണ്ടു വരാം. അങ്ങനെ അവർ ഭക്ഷണം തേടിപ്പോയി .കുറേ കഴിഞ്ഞു ഞ്ഞ് ചിക്കുവും പിക്കുവും കൈ നിറയെ പഴങ്ങളും തേനുമായി എത്തി. ഇതാ ഇത് അമ്മക്ക് ... അവർ പഴങൾ മുഴുവൻ അമ്മക്ക് കൊടുത്തു . അമ്മക്കരടി എഴുന്നേറ്റ് അവരെ കെട്ടിപ്പിടിച്ചു . ഇപ്പോഴാണ് നിങ്ങൾ മിടുക്കന്മാരായത് . വരൂ ഒരുമിച്ച് കഴിക്കാം നിങ്ങൾ സ്വന്തമായി സമ്പാദിച്ചതല്ലേ ആസ്വദിച്ചു തിന്നോളൂ.്... ഇനി ഒരിക്കലും ഞങ്ങൾ മടിച്ചിരിക്കില്ല അമ്മേ ... അമ്മക്കരടിക്ക് സന്തോഷമായി .
|