ജി.എച്ച്.എസ്. അഞ്ചച്ചവടി/അക്ഷരവൃക്ഷം/പരിസ്ഥിതിയും കേരളവും

19:51, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയും കേരളവും
             ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. മനുഷ്യന്റെ നിലനിൽപിനു തന്നെ ഭീഷണിയായി നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ പ്രതിദിനം വർദ്ധിക്കുന്നു. ഈ ഘട്ടത്തിൽ നമ്മുടെ കേരളത്തിന്റെ പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന് പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യേണ്ടത് നമ്മുടെ സമൂഹത്തിനോടുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്.
              സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരു പാട് കാര്യങ്ങളുണ്ട്. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും നാം മറ്റു സംസ്ഥാനങ്ങളെക്കാൾ  മുന്നിലാണ്. പക്ഷെ പരിസ്ഥിതി സംരക്ഷണത്തിൽ നാം വളരെ പിറകിലാണ്. നമ്മുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി നാം നമ്മുടെ പരിസ്ഥിതിയെ കൊല്ലുന്നു. നമ്മുടെ ജലാശയങ്ങളെ വൃത്തിഹീനമാക്കുകയും മരങ്ങളും മലകളും വെട്ടിനിരത്തി കോൺഗ്രീറ്റ് കാടുകൾ പണിയുകയും ചെയ്യുന്നു. നമ്മുടെ ഭക്ഷണം ഉണ്ടാക്കേണ്ട വയലുകളും വെള്ളം കിട്ടുന്ന കുളങ്ങളും മണ്ണിട്ട് മൂടുന്നു.പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കൂടി കൂടി വരുന്നു.ഇത് നമ്മുടെ പരിസ്ഥിതിയെയും ആരോഗ്യത്തെയും നശിപ്പിക്കുന്നു. നമുക്ക് ഇതിനെതിരെ പ്രതിരോധിക്കാം. പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക. കഴിയുന്നതും പ്ലാസ്റ്റിക് ഉപയോഗം കുറക്കുക, കഴിയുന്നതെല്ലാം വീണ്ടും വീണ്ടും ഉപയോഗിക്കുക, പല കൗതുകവസ്തുക്കളും ഉണ്ടാക്കി വീട് അലങ്കരിക്കാം.
                  മരങ്ങളെല്ലാം വെട്ടി നശിപ്പിച്ച് നമ്മുടെ അന്തരീക്ഷത്തിൽ ചൂട് കൂടുന്നു. ഒരു മരം മുറിക്കേണ്ടി വന്നാൽ രണ്ട് മരങ്ങളെങ്കിലും നാം നടണം. നമ്മുടെ എല്ലാവരുടെയും വീട്ടുമുറ്റത്ത് ഒരു അടുക്കളത്തോട്ടം നിർബന്ധമായും നമ്മൾ ഉണ്ടാക്കണം. നമ്മുടെ ആവശ്യത്തിനുള്ള പച്ചക്കറികൾ നമ്മൾ തന്നെ ഉണ്ടാക്കുക. നമുക്ക് മനസ്സിന് സന്തോഷവും ശരീരത്തിന് ആരോഗ്യവും നേടാം. വീടിന് മുറ്റത്ത് ചെടികളും പൂക്കളും കായ്കളും കാണുമ്പോൾ നമുക്ക് എന്ത് സന്തോഷമായിരിക്കും. നമ്മുടെ വീടിന്റെ പരിസരങ്ങളിൽ പല പക്ഷികളും കൂടുകൂട്ടി അവർക്ക് താമസിക്കാൻ നല്ല സ്ഥലവും കിട്ടും.അവർക്ക് നമ്മുടെ ചെടികളിൽ നിന്ന് ഭക്ഷണവും കിട്ടും. നമ്മുടെ ചെടികളിലെ പുഴുക്കളെയും അവർ ഭക്ഷണമാക്കും.
                  നമ്മുടെ വീടിന് ചുറ്റും വെള്ളം കെട്ടി കിടന്ന് കൊതുക് മുട്ടയിട്ട് വിരിയുന്നില്ല എന്നും നാം ഉറപ്പുവരുത്തണം. കൊതുക് രോഗം പരത്തുന്ന ജീവിയാണെന്ന് നമുക്ക് അറിയാവുന്നതല്ലെ?! അതു കൊണ്ട് അവയെ നാം നശിപ്പിക്കണം. തൊടിയിലും മുറ്റത്തും ചിരട്ടിലോ കുപ്പിയിലോ മറ്റോ വെള്ളം കെട്ടി നിൽക്കുന്നുണ്ടെങ്കിൽ അത് തട്ടി കളയുക, മണ്ണെണ്ണ ഒഴിക്കുകയോ ചെയ്യുക. കുളങ്ങളിലോ മറ്റോ ആണെങ്കിൽ ഗപ്പി മിനുകളെ വളർത്താം. ഇവ കൊതുകിന്റെ മുട്ടകളെ തിന്നു തീർത്തോളും. നമ്മുടെ പരിസ്ഥിതി വൃത്തിയായാലേ പല രോഗങ്ങളെയും നമുക്ക് തടയാൻ പറ്റുകയുള്ളു.

‌ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കിയാലെ നമ്മുക്ക് നല്ല ആരോഗ്യം ഉറപ്പാക്കാൻ പറ്റൂ. നമ്മുടെ അടുത്ത തലമുറക്കുകൂടി ഇവിടെ ജീവിക്കണം എന്ന ഓർമ്മയോടെ മാത്രമേ നമ്മൾ പരിസ്ഥിതിയെ ഉപയോഗിക്കാൻ പാടുള്ളു.പരിസ്ഥിതിയെ നമ്മൾ എന്നും നമ്മളെപ്പോലെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യണം. നമ്മുടെ വീടും പരിസരവും സ്കൂളും പരിസരവും നമ്മുടെ ശരീരത്തെപ്പോലെ സ്നേഹിക്കുമെന്നും പരിപാലിക്കുമെന്നും നമുക്ക് ഓരോരുത്തർക്കും പ്രതിജ്ഞ എടുക്കാം. പരിസ്ഥിതിയെ നശിപ്പിക്കുന്ന ഒന്നിനും കൂട്ടുനിൽക്കില്ലെന്നും നമ്മളെ കൊണ്ട് കഴിയുന്ന പോലെ പ്രതിരോധിക്കുമെന്നും നമുക്ക് മനസ്സിൽ ഉറപ്പിക്കാം. പരിസ്ഥിതി സംരക്ഷണവും, ശുചിത്വവും, വ്യക്തി ശുചിത്വവും കൊണ്ട് നമുക്ക് പലരോഗങ്ങളെയും പ്രതിരോധിക്കാം. ആരോഗ്യം നിലനിർത്താം. ഒറ്റക്കെട്ടായി .

മുഹമ്മദ് ഫസലുറഹ്മാൻ സി.ടി
1 B ജി എച്ച് എസ് അഞ്ചച്ചവടി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം