ജനുവരിയിലൊരു സന്ധ്യാനേരത്ത് ഞാൻ
അമ്മേ വിഷുവിനിനി എത്രനാൾ ബാക്കി?
കണ്ണാ ഉണ്ടിനിയും രണ്ട് മാസം
ഓടി ഞാനെന്റെ പണക്കുടുക്ക നോക്കി
പോരാ ഇനിയും നിറയണമെൻ പണക്കുടുക്ക
കാത്തിരുന്നു വിഷു വന്നു ആരുമറിയാതെ
കടന്നു പോയി ആരും കാണാതെ ഞാൻ കരഞ്ഞു
വേനൽ ചൂടിൻ ഉച്ചമയക്കത്തിൽ ഞാൻ കേട്ടു
കണ്ണാ നിൻ മൺകുടുക്ക പൊട്ടിച്ചെണ്ണിനോക്കൂ...
പാലിന്റെ പൈസ കൊടുക്കാനാ മോനേ....
അച്ഛനിനി എന്ന് പണിക്കിറങ്ങും!
ആശിച്ചതോ പടക്കങ്ങൾ പൊട്ടുവാൻ
പൊട്ടിയതോ എൻ കുഞ്ഞ് പണക്കുടുക്ക
അമ്മതൻ കൈകളിൽ തുട്ടുകളിട്ടു
വീണ്ടും ആരും കാണാതെ ഞാൻ കരഞ്ഞു
കൊറോണയെന്ന മഹാമാരി
കുഞ്ഞു മനസിനെ നീ തളർത്തീടല്ലേ.... ഇനിയെങ്കിലും നമ്മെ വിട്ട് ലോകം വിട്ടു
നീ തിരിച്ച് പോവുക ഒരിക്കലും മടങ്ങി വരരുതേ എന്നു കേണപേക്ഷിക്കുന്നു നമ്മൾ