ഗവ. എ.എസ്.എച്ച്.എസ്.എസ്. പുത്തൻത്തുറ/അക്ഷരവൃക്ഷം/കോവിഡ് സമൂഹദുരന്തം

18:50, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് സമൂഹദുരന്തം
               ഇന്ന് സമൂഹമാകെ ഒരു ലോക്ഡൗൺ നേരിടുന്നു.ചൈനയിലെ വുഹാൻ ചന്തയിൽ നിന്ന് പടർന്നു.ഇന്ന് ലോകമഹാമാരിയായി തീർന്ന കൊറോണ വൈറസ് ആണ് ലോകസമൂഹത്തെ ഒരു ലോക്ഡൗണിലേക്ക് നയിച്ചത്.ലോകത്തെ ആകമാന സാമൂഹിക സാമ്പത്തിക അസ്ഥിരതയിലേക്ക് വഴിതെളിച്ച ഒരു ചെറിയ വൈറസ് ആണ്. ഒരു തിരിച്ചറിവാണ് പ്രക്യതിക്ക് മുമ്പിൽ നാം എത്ര നിസഹായരാണെന്ന്. സഹജിവികളെ ഉപദ്രവിക്കാതെ പ്രക്യതിയോട് ഇണ‍ങ്ങിജീവിക്കേണ്ടതിൻെറ ആവശ്യതയാണ് ഈ ദുരന്തം ഒാർമ്മിപ്പിക്കുന്നത്.
           ചൈനയിലെ വുഹാൻ ചന്തയിലാണ് ഈ വൈറസ് പൊട്ടിപുറപ്പെട്ടത്.ലിവെൻലിയാങ് എന്ന ഡോക്ടർ ഈ ദുരന്തത്തെ തിരിച്ചറി‍‍‍ഞ്ഞത്. എങ്കിലും ചൈനീസ് ആരോഗ്യമേഖല ഈ വൈറസിൻെറ സർവനാശകത്വത്തെ തിരിച്ചറിഞ്ഞപ്പോഴേക്കും ഇത് ലോകമെമ്പാടും പടർന്നിരുന്നു.ലോകരാഷ്ട്ര‍ങ്ങളായ ഇറ്റലി,അമേരിക്ക,സ്പെയിൻ എന്നീ രാജ്യങ്ങൾ ഈ വൈറസിന്റെ പിടിയിലാണ്.മരണനിരക്ക് ഓരോ രാജ്യങ്ങളിലും കുത്തനെ ഉയർന്നുകൊണ്ടിരിക്കുന്നു.ലോകത്ത് കോവിഡ് മരണം 150,000 അധികമായി.
             മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുക.ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ.രോഗം ഗുരുതരമായാൽ സാർ-സ്,ന്യുമോണിയ,വൃക്കസ്തംഭനം എന്നിവയുണ്ടാകും.മരണവും സംഭവിക്കാം.ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇറ്റലിയിൽ നിന്നും അല്പം വ്യത്യസ്തമായ ,ജനിതകമാറ്റം സംഭവിച്ച നോവൽ കൊറോണ എന്ന വൈറസാണ്.സാധാരണ പനിയെ പോലെ ശ്വാസകോശനാളിയെയാണ് ഈ രോഗം ബാധിക്കുന്നത്.മൂക്കൊലിപ്പ്,ചുമ,തൊണ്ടവേദന,തലവേദന,പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ.ഇവ ഏതാനും ദിവസങ്ങൾ നീണ്ടു നിൽക്കും.ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അപകടകാരിയല്ല.എന്നാൽ പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ,അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും ഗർഭിണികളിലും വൈറസ് പിടിമുറുക്കും.ഇതുവഴി ഇവരിൽ ന്യുമോണിയ ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശരോഗങ്ങൾ പിടിപെടുകയും ചിലപ്പോൾ മരണം പോലും സംഭവിക്കുകയും ചെയ്യും.
             ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937-ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്.സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകൾ ആണ്.കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് "എലി,പട്ടി,പൂച്ച,ടർ-‍ക്കി,കുതിര,പന്നി,കന്നുകാലികൾ‍"ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞൻ കണ്ടെത്തിയിട്ടുണ്ട്.സൂണോട്ടിക്ക് എന്നാണ് ഇവയെ ശാസ്ത്രജ്ഞൻ വിശേഷിപ്പിക്കുന്നത്.അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർത്ഥം.
             2002-2003 കാലഘട്ടത്തിൽ ചൈനയിലും സമീപരാജ്യങ്ങളിലും പടർന്നു പിടിച്ച SARS (സഡൻ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രോം) 8096 പേരെ ബാധിക്കുകയും 776 പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തു.2012-ൽ സൗദി അറേബ്യയിൽ MERS(മിഡിൽ  ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രോം) കൊന്നൊടുക്കിയത് 858 പേരെയാണ്.ഇവയും കൊറോണ വൈറസ് മൂലമുണ്ടായ സാംക്രമിക രോഗബാധകളാണ്.
              നി‍ഡോവൈറലസ് എന്ന നിംനയിൽ കൊറോണവൈരിഡി കുടംബത്തിലെ ഓർത്തോകൊറോണവൈറിനി എന്ന കുടുംബത്തിലെ വൈറസുകളാണ് കൊറോണവൈറസുകൾ.പോസിറ്റീവ്-സെൻസ് സിംഗിൾ സ്ട്രാൻഡഡ് ആർഎൻഎ ജിനോം,ഹെലിക്കം സമ്മിതിയിൽ ന്യൂക്ലിയോകാപ്സിഡ് എന്നിവ ഉപയോഗിച്ച് പൊതിഞ്ഞ വൈറസുകളാണ് കൊറോണ വൈറസുകൾ.കൊറോണ വൈറസുകളുടെ ജിനോമിക് വലുപ്പം ഏകദേശം 26 മുതൽ 32 കിലോബേസ് വരെയാണ്.ഇത് ആർഎൻഎ വൈറസിനെക്കാൾ ഏറ്റവും വലുതാണ്.
             മനുഷ്യർ,മൃഗങ്ങൾ,പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം RNA വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്.ഗോളാകൃതിയില്ള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്തിത്ഥി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്.പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ്,ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്.സാധാരണ ജലദോശം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വാസത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു.നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ‍  ഉദരസംബന്ധമായ അണുബാധയ്ക്കു മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്.
                                                         അനന്തരഫലങ്ങൾ
            കാർഷിക വ്യാവസായിക മേഖലകളെല്ലാം അതു പോലെ മറ്റു എല്ലാം തകർന്നടിഞ്ഞു.ലോകം വലിയ സാമ്പത്തിക പ്രതിസന്ധിയിലാകുന്നു.കൊറോണ രോഗനിർണയ ടെസ്റ്റുകൾ PCR&NAAT. കൊറോണ എന്ന പേരുള്ള നഗരമുള്ളത് USAയിലെ കാലിഫോർണിയയിലാണ്.കൊറോണ വൈറസിനെ ലോകാരോഗ്യസംഘടന നൽകിയ പേരാണ് COVID-19
അഖില.എൽ
9 ഗവ. എ.എസ്.എച്ച്.എസ്.എസ്. പുത്തൻത്തുറ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം