രാവിലെ പത്രം കണ്ടപ്പോഴാണ് പാവം കേരളത്തെ ചങ്ങല കെട്ടിയിരിക്കുന്നു.
കുട്ടൂസന്റെ മുഖം പോലെ ചുവന്ന് തുടുത്തിരിക്കുന്നു ലോക്ഡൗൺ.
കൊറോണഭീകരൻ നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു.
എനിക്കൊന്നും പിടികിട്ടിയില്ല.
ഞാൻ ഉമ്മച്ചിയോട് ചോദിച്ചു.
ആരായീ കൊറോണ?
ഉമ്മയ്ക്കൊരു ചിരി.ചിരിക്കാതെ കാര്യം പറയ്?
ചൈനയിൽ തുടങ്ങി ലോകം മുഴുവനും വ്യാപിച്ചുവരുന്ന മഹാരോഗത്തെ പടർത്തുന്ന വൈറസാണ്
കൊറോണയെന്ന് ഉമ്മ പറഞ്ഞു.< ഉപ്പച്ചിയുടെ വാട്സപ്പിൽ പരതിയപ്പോൾ റംപൂട്ടാൻപോലെ നിറയെ കാലുകളുള്ള ചുവന്ന് തുടുത്ത കൊറോണ.താഴെ ഒരു പോസ്റ്റും..
“ഭയപ്പെടേണ്ട,ജാഗ്രത മതി".
ഹാവൂ,...ആശ്വാസമായി.