ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/നോവോർമ്മകൾ

18:23, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= നോവോർമ്മകൾ | color= 2 }} <center> <poem> അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നോവോർമ്മകൾ

അവധിക്കാലം
വീട്ടിന്നുള്ളിൽ
അനവധി കാര്യം
ചെയ്യേണം
കൂട്ടരുമൊത്തു
കളിച്ചു നടക്കാം
കളിവീടൊന്നത്
ഉണ്ടാക്കാം
മണ്ണിൽ മെല്ലെ
കൈകൾ കോർത്ത്‌
മണ്ണപ്പങ്ങൾ ചുട്ടീടാം
മാവിൻ തോപ്പിൽ
പാറി നടക്കും
പറവ കൂട്ടം
കണ്ടു നടക്കാം
തേനൂറുന്നൊരു
ഫല വർഗ്ഗങ്ങൾ
മതി വരുവോളം
തിന്നു രസിക്കാം
മാവിൻ കൊമ്പിൽ
ഊഞ്ഞാൽ കെട്ടി
ഊഞ്ഞാൽ ആടി
കളിച്ചു രസിക്കാം
ഭീതി പരത്തും
കോവിഡ് മൂലം
വീട്ടിലിരിക്കാം
സുരക്ഷിതരായ്

ശ്രീനന്ദ പി
4 B ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത