വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
ഒരു ഗ്രാമത്തിൽ രാമു എന്ന് പേരുള്ള ഒരാൾ ഉണ്ടായിരുന്നു. അയാളുടെ വീടിന് പുറകിൽ ഒരു പൂന്തോട്ടവും മാവും ഉണ്ടായിരുന്നു. അവന്റെ കുട്ടിക്കാലത്തു എപ്പോഴും ആ മരത്തിനു കീഴെ ഇരുന്നു കളിക്കുമായിരുന്നു. അവനു വിശക്കുമ്പോൾ മാങ്ങകൾ പറിച്ചു തിന്നുമായിരുന്നു. കുറെ നാളുകൾ കടന്നുപോയി.. മാവിൽ മാങ്ങകൾ പിടിക്കാതെയായി, രാമുവിന് മാവ് ഒരു ശല്യമായി തുടങ്ങി.. "ഇതു വെട്ടി കളയണം" അവൻ തീരുമാനിച്ചു. രാമു കോടാലിയുമായി വന്നു മാവിനെ വെട്ടുവാൻ തുടങ്ങി..അപ്പോൾ ദൂരെ നിന്ന് പക്ഷികൾ പറന്നു വന്നു അവർ മരത്തിലിരുന്നു രാമുവിനോട് പറഞ്ഞു"രാമു, നീ ഞങ്ങളുടെ വീടിനെ നശിപ്പിക്കരുതേ" അപ്പോൾ രാമു മുകളിലേക്കു നോക്കി അവിടെ അവൻ ഒരു തേനീച്ചകൂടു കണ്ടു. "എന്റെ വീട് തകരുന്നതിനു തുല്യമല്ലെ ഇവരുടെ വീടായ ഈ മരം ഞാൻ നശിപ്പിക്കുന്നത്" അവൻ ചിന്തിച്ചു. അപ്പോൾത്തന്നെ രാമു മരം വെട്ടുവാനുള്ള ചിന്ത ഉപേക്ഷിച്ചു. പക്ഷികൾക്കും തേനീച്ചകൾക്കും സന്തോഷമായി അവർ നന്ദിസൂചകമായി പാട്ടുകൾ പാടിത്തരാം എന്നും തേൻ നൽകാമെന്നും രാമുവിനോട് പറഞ്ഞു.... കൂട്ടരേ പ്രകൃതി മനുഷ്യനു മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ് പ്രകൃതിയെ നശിപ്പിക്കുന്നത് മനുഷ്യൻ അവനവനെ തന്നെ നശിപ്പിക്കുന്നതിന് തുല്യമാണ് അതിനാൽ പ്രകൃതിയെ സംരക്ഷിക്കാം ഭാവിയെ സുരക്ഷിതമാക്കാം...
|