എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം/അക്ഷരവൃക്ഷം/വനസംരക്ഷണം
{
വനസംരക്ഷണം
പ്രകൃതിയെ നിലനിർത്തുന്നതിൽ വനങ്ങൾക്ക് സുപ്രധാനമായ പങ്കുണ്ട്. വനങ്ങൾ നമ്മുടെ സമ്പത്ത ആണ് അത് സംരക്ഷിച്ചു നിലനിർത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ആദിമമനുഷ്യൻ കാടുമായി ബന്ധപ്പെട്ട ആണ് ജീവിതം നയിച്ചിരുന്നത്. ആത്മീയമായ ഒരു ബന്ധം നമുക്ക് കാടും ആയിട്ടുണ്ട് നമ്മുടെ കാവുകളും ആരാധനാലയങ്ങളും വനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. ജനങ്ങൾ വർധിച്ചപ്പോൾ കാടുവെട്ടിത്തെളിച്ച് നാടാക്കി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത് വന്യ ജീവികളുടെ നാശത്തിനും കാരണമായി ഈ വനനശീകരണം, വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യരുടെ ജീവനും കാർഷികവിളകൾക്ക് നാശം വിതയ്ക്കു കയാണ് ഇതൊരു രാജ്യത്തിന്റെ പുരോഗതിക്ക് തന്നെ പ്രതികൂലമായി ബാധിക്കുന്നു. ജലവൈദ്യുത പദ്ധതികൾക്കായി ഡാമുകൾ നിർമ്മിക്കുന്നതും വനങ്ങൾ നശിക്കാൻ ഇടയാക്കി, മഴ കുറഞ്ഞു പെയ്യുന്നു,മണ്ണിടിച്ചിലിൽ നദികൾ വറ്റിവരണ്ട നിൽക്കുന്നു
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |