ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/കോവിഡ് കാലം നമ്മെ പഠിപ്പിച്ചത് എന്തെല്ലാം

17:33, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mustafack (സംവാദം | സംഭാവനകൾ) (ചേർക്കൽ)
കോവിഡ് കാലം നമ്മെ പഠിപ്പിച്ചത് എന്തെല്ലാം
                        ചൈനയിൽ വുഹാനിൽ ആരംഭിച്ച കോവിഡ് 19 എന്ന വൈറസ് നമ്മളെ എങ്ങനെയെല്ലാം ബാധിച്ചു. നമ്മൾ വിചാരിച്ചില്ല ഈ രോഗം നമ്മുടെ നാടുകളിലേക്ക് വരുമെന്ന്. ചൈനയിൽ ഇത് വളർന്ന് ഒരുപാട് മരണങ്ങൾ സംഭവിക്കുകയും  രാജ്യം ലോക്ക് ഡൗൺ ചെയ്യുകയും ചെയ്തു. ഈ രോഗം മറ്റു രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ചിരിക്കുന്നു. പലരാജ്യങ്ങളും ഈ   രോഗത്തിനെതിരെ  ആദ്യം മുൻകരുതൽ നടത്തിയില്ല.  അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളിൽ രോഗികൾ കൂടുകയും മരണം കൂടുതൽ സംഭവിക്കുകയും ചെയ്തു. ഈ രോഗം നമ്മുടെ കൊച്ചു കേരളത്തിലും വന്നു. ആദ്യമായി തൃശൂർ ജില്ലയിൽ ആണ് വന്നത്. ദിവസങ്ങൾക്കുള്ളിൽ എല്ലാ ജില്ലകളിലും പടർന്നു. മറ്റു രാജ്യങ്ങളെ പോലെ പടരാതിരിക്കാൻ നമ്മുടെ ഭരണകർത്താക്കളും ആരോഗ്യപ്രവർത്തകരും പോലീസുകാരും  വളരെയധികം ശ്രമിച്ചു. ഇതിൽ നിന്നും നമുക്ക് കുറെയേറെ കാര്യങ്ങൾ പഠിക്കാനായി.  നല്ലതും ചീത്തയും നമ്മൾ തിരിച്ചറിഞ്ഞു. രാജ്യത്തെ കൊറോണ വന്നപ്പോൾ പട്ടിണി എന്താണെന്ന് എല്ലാവരും അറിഞ്ഞു. ചില രാജ്യങ്ങളിൽ പിഞ്ചു പൈതലുകൾ പട്ടിണികിടന്ന് മരിക്കുന്നത് കണ്ടു. അതുപോലെ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി നിലവിളി കൂട്ടുന്ന കാഴ്ചകളും നമ്മൾ കണ്ടു.  ഈ ലോകത്ത് ഉണ്ട് നല്ലതും ചീത്തയും. നമ്മളെ ഒരുപാട് പഠിപ്പിച്ചു  കോവിഡ് 19 ജനങ്ങളെ ഒരു പാഠം പഠിപ്പിച്ചു.  ഇനിയെങ്കിലും മനുഷ്യൻ മനുഷ്യനായി ജീവിക്കണം. മനുഷ്യൻ മനുഷ്യനെ മനുഷ്യനായി കാണാനും,  നല്ല കാര്യങ്ങൾ ചെയ്യാനും, പരസ്പരം സഹായിക്കാനും പഠിക്കണം.  നമ്മുടെ ഈ കൊച്ചു കേരളത്തിൽ ആരോഗ്യപ്രവർത്തകരും, ഭരണകർത്താക്കളും, പോലീസും  ഈ രോഗത്തെ തടയുന്നതിന് വേണ്ടി കഠിനമായ പ്രവർത്തനത്തിൽ ഏർപ്പെട്ടു. അതുകൊണ്ടുതന്നെ കേരളത്തിൽ ഈ രോഗം കുറവായി.  രാപ്പകലില്ലാതെ ഈ രോഗത്തിനെതിരെ പ്രവർത്തിച്ച പോലീസുകാർക്കും, ആരോഗ്യ പ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട് തന്നെ നൽകണം.
ശിഫാന ഫാത്തിമ
4 ബി ജിയുപിഎസ് അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം