എ യു പി എസ് ചാത്തമംഗലം/അക്ഷരവൃക്ഷം/കോവിഡ്19 പ്രതിരോധം

17:16, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajvellanoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്19 പ്രതിരോധം<!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്19 പ്രതിരോധം



ലോകം മുഴുവൻ ഇപ്പോൾ       കോവിഡ് 19 എന്ന രോഗത്തിൻറെ ഭീഷണിയിലാണ് 
കൊറോണ എന്ന വൈറസാണ് ഈ രോഗം പടർത്തുന്നത്   ചൈനയിലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത് മനുഷ്യരാശിയെ വെല്ലുവിളിച്ചു പടർന്നു പിടിക്കുന്ന മഹാമാരിയെ പ്രതിരോധിക്കാൻ രാജ്യം അടച്ചിടുക യാണ്. ഉചിതമായ തീരുമാനമാണിത്   എന്തിനേക്കാളും ഏറെ രാജ്യത്തെ ജനങ്ങളുടെ ജീവൻ ആണ് വലുത് ഈ നിശ്ചിതകാലം വീട്ടിൽ തന്നെ ചിലവഴിച്ചു മഹാമാരിയുടെ വ്യാപനത് ഇല്ലാതാക്കണം.  രാജ്യത്തെ ജനങ്ങൾ ഒന്നടങ്കം ഇതിനെ സർവാത്മനാ  സ്വീകരിക്കേണ്ടതുണ്ട്  അപകടകരമായ രീതിയിൽ അല്ലെങ്കിൽ പോലും കേരളത്തിലും  കൊറോണ വ്യാപനം പ്രകടമാണ്.
രാജ്യത്തിൻറെ ഇതര  പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ സംസ്ഥാനത്തിൻറെ  ആരോഗ്യമേഖല താഴേത്തട്ടു മുതൽ   സുസജ്ജമായ തും  സക്രിയ വുമാണ്. ലോകത്തിനുതന്നെ ഉജ്ജ്വലമായ ആരോഗ്യ മാതൃക തീർത്ത വരാണ് നമ്മൾ. സാമൂഹിക ബോധവും  അർപ്പണമനോഭാവവും സഹായക   മനസ്കതയും നമ്മുടെ  സമൂഹത്തിൻറെ സവിശേഷതകളാണ് നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക  എന്നതാണ് കേരളീയർ  സമൂഹത്തോട് ചെയ്യേണ്ട അടിയന്തര കർത്തവ്യം. കൃത്യമായ വിവരങ്ങളും വാർത്തകളും വിവേചനബുദ്ധി  യോടെ  സ്വീകരിക്കാനും ഈ സന്ദർഭത്തിൽ സമൂഹം തയ്യാറാവേണ്ടതുണ്ട്  ഊഹാപോഹങ്ങൾക്കും വ്യാജ വാർത്തകൾക്കും  ചെവി കൊടുക്കാതിരിക്കുക അത് പ്രചരിപ്പിക്കാതിരിക്കുക എന്നതും  ഒരു സാമൂഹിക കർത്തവ്യമാണ്.
കൊറോണ വൈറസ്   പകർച്ച തടയുന്നതിൽ ഏറ്റവും അടിസ്ഥാന പരമായി വേണ്ടത് മുൻകരുതൽ ആണ് അകന്നു നിൽക്കലും  കൈ കഴുകലും സാനിറ്റേഷൻ ഉം ആണ്. ചികിത്സയേക്കാൾ പ്രധാനം ഒരോരുത്തരും ബോധം ആർജിക്കൽ ഉം പെരുമാറ്റ ചട്ടം പാലിക്കൽ ഉം ആണ്. ഒറ്റക്കെട്ടായി  ഈ മഹാമാരിയെ നാം  നേരിടുന്നത്. ഈ പ്രതിരോധത്തിൽ  പിഴവ്  ഉണ്ടായിക്കൂടാ   ഇതിൽ നമ്മൾ പരാജയപ്പെടില്ല. അധികൃതർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാം നമുക്ക് വേണ്ടിയാണെന്നും ഒരാളുടെ പിഴവു തന്നെ   നാടിനെ ആകെ  നശിപ്പിക്കാം നിരാശയും, പേടിയും,  പതർച്ചയും അല്ല  ലോകം നമ്മളിൽ നിന്ന്  പ്രതീക്ഷിക്കുന്നത്. ഏത് ദുരിതത്തെ യും ,   കെട്ട കാലത്തെയും  നേരിടുന്നതിന് ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് . ഇപ്പോൾ കാലം ആവശ്യപ്പെടുന്ന ഒത്തൊരുമ പരസ്പരം അകന്നു നിൽക്കലാണ്.   രോഗത്തിൻറെ,       വൈറസിനെ  തകർക്കണം അതിന് തൽക്കാലം ഒരു മാർഗമേയുള്ളൂ  അത്      അടച്ചിടൽ ആണ്  


ശ്രീലക്ഷ്മി എസ്
6 എ യുപി സ്കൂൾ ചാത്തമംഗലം
കുന്നമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം