ഒരു കൊറോണക്കാലത്ത്
എല്ലാ ദിവസത്തെ പോലെയും അന്നും കുട്ടികൾ മുത്തശ്ശന്റെ കഥ കേൾക്കാൻ ഇരിക്കുകയായിരുന്നു. കുട്ടികളിൽ ഒരാൾ ചോദിച്ചു . മുത്തശ്ശാ, ഇന്ന് ഏത് കഥയാണ് പറയാൻ പോകുന്നത്.? ഒന്ന് ചുമച്ചു കൊണ്ട് മുത്തശ്ശൻ പറഞ്ഞു കഥയുടെ പേരാണ് " ഒരു കൊറോണക്കാലത്ത് ".
അത്ഭുതത്തോട്കൂടി മറ്റൊരു കുട്ടി ചോദിച്ചു. കൊറോണയോ , അതെന്താ മുത്തശ്ശാ? ഒരു നെടുവീർപ്പോടെയും ചെറുചിരിയോടെയും മുത്തശ്ശൻ പറഞ്ഞു, അത് മുത്തശ്ശൻ പ്രായമാകുന്നതിന് മുൻപെ അനുഭവിച്ച ഒരു അവസ്ഥയായിരുന്നു. കൊറോണ എന്നു പറഞ്ഞാൽ ഒരു തരം അസുഖമാണ്. മക്കളെ വൈറസ് എന്നൊക്കെ കേട്ടിട്ടില്ലേ? ഇതും അതുപോലൊരു വൈറസാണ്. കുട്ടികളെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു,
എന്നാൽ മുത്തശ്ശൻ ആ കഥ പറഞ്ഞു തരൂ......
വർഷങ്ങൾക്കു മുമ്പ് മനുഷ്യർ തമ്മിൽ തല്ലിയും വഴക്കടിച്ചും നടന്നിരുന്ന കാലം. പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന പ്രവണത. ജീവിതശൈലി സ്വന്തം സംസ്കാരത്തെ കാൾ പാശ്ചാത്യ സംസ്കാരത്തെ മാതൃകയാക്കുന്ന രീതി. മുഖത്തുനോക്കി സംസാരിക്കാനോ, പരിചയം പുതുക്കാനോ ആർക്കും സമയമില്ല. മൊബൈൽ മൊബൈൽ എന്ന ഉപകരണത്തിന് മുന്നിൽ തലകുനിച്ചു നിൽക്കുന്ന സമൂഹമായിരുന്നു അന്ന്. എവിടെ തിരിഞ്ഞാലും വണ്ടികളുടെ നീണ്ടനിര. ഭക്ഷണം കഴിക്കുന്നതു പോലും ഹോട്ടലുകളിൽ നിന്നുമാണ്. ഇതിന്റെ ഫലമായി അസുഖങ്ങൾ വർദ്ധിച്ചു, ഹോസ്പിറ്റലുകളുടെ എണ്ണം വർദ്ധിച്ചു, പരിസ്ഥിതി കൂടുതൽ മലിനീകരണമായി കൊണ്ടിരിക്കുന്ന സമയം.
അങ്ങനെയിരിക്കുമ്പോഴാണ് കൊറോണ വരുന്നത്. പക്ഷേ അതിനു മുൻപ് തന്നെ പ്രകൃതി നമ്മെ ചോദ്യംചെയ്തിരുന്നു. പ്രളയം ദുരന്തത്തോടെ അതു കഴിഞ്ഞു. പിന്നീട് നിപ്പവൈറസ് വന്നു. എല്ലാ മാരികളും അതിജീവിച്ചു വന്ന സമയത്താണ് കൊറോണ വരുന്നത്. ചൈനയിൽ നിന്നാണ് കൊറോണാ വൈറസിന്റെ ആരംഭം. അന്ന് പൊതുവാർത്തകളി ലെല്ലാം ചൈനയിൽ കൊറോണാ വൈറസ് മൂലം ആളുകൾ മരണപ്പെടുന്നു എന്ന് വന്നിരുന്നു. ഏതാനും ദിവസങ്ങൾക്കകം മറ്റു രാജ്യങ്ങളിലും പടർന്നുപിടിച്ചു. നമ്മുടെ കൊച്ചുകേരളത്തിൽ വരെയെത്തി. പിന്നീടങ്ങോട്ട് ഒരു യുദ്ധമായിരുന്നു. കൊറോണ എന്ന മഹാവ്യാധിയോട് പൊരുതി നിൽക്കാനുള്ള യുദ്ധം.
ലോകരാജ്യങ്ങൾ മുഴുവനും പുതിയ കാലഘട്ടത്തിൽ നിന്നും പഴയ കാലഘട്ടത്തിലേക്ക് പോയി. നിരത്തുകൾ ശാന്തം, അനുമതിയില്ലാതെ സ്വന്തം പ്രദേശത്ത് പോലും നടക്കാൻ പറ്റാത്ത അവസ്ഥ, വീടുകളിൽ പുതുജീവിതത്തിന്റെ ഊഷ്മളത, പ്രാർത്ഥനകൾക്ക് ശക്തികൂടി, ആരാധനാലയങ്ങൾ വിജനമായി. മാലാഖമാർ എന്നു വിളിക്കുന്ന നഴ്സുമാരിലും , ആരോഗ്യ പ്രവർത്തകരിലും, ഡോക്ടർമാരിലും , നിയമപാലകരിലും ദൈവത്തെ കണ്ടു. ഓസോൺ പാളിയിലെ വിള്ളൽ അടഞ്ഞു എന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ഭക്ഷണം കഴിക്കുന്നത് വീട്ടിൽ തന്നെയായി. അതുകൊണ്ട് അച്ഛനും അമ്മയും മക്കളെ പരസ്പരം കാണുവാൻ തുടങ്ങി. രാവിലെ വാർത്തകൾ കേൾക്കാൻ ആകാംക്ഷ കൂടി. പല വീടുകളിലും കൃഷി ചെയ്യുവാൻ തുടങ്ങി. മത്സ്യ മാംസാദികളിൽനിന്നും ശുദ്ധമായ പച്ചക്കറി കളിലേക്ക് മനുഷ്യർ എത്തിത്തുടങ്ങി. ലോകം വൃത്തിയിലേക്ക് നീങ്ങിത്തുടങ്ങി.
" ലോകത്തിന് മാതൃക ഭാരതമെങ്കിൽ,
ഭാരതത്തിന് മാതൃക കേരളം തന്നെ".
ലോകമഹായുദ്ധങ്ങൾക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് കൊറോണ വൈറസ് ബാധിച്ചായിരുന്നു. ആ മഹാമാരിയെ പിടിച്ചുകെട്ടാൻ ഒരൊറ്റ കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ . പരസ്പര സമ്പർക്കം ഒഴിവാക്കുക, എല്ലാവരും വീട്ടിൽതന്നെ ഇരിക്കുക. ഇടയ്ക്കിടയ്ക്ക് അ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുക, മാസ്ക് ഉപയോഗിക്കുക.
മുത്തശ്ശൻ കുട്ടികളെയും കൊണ്ട് വീടിന്റെ പിന്നിലേക്ക് പോയി. കുട്ടികൾ അത്ഭുതപ്പെട്ടു നിറയെ ചക്കയും മാങ്ങയും എന്നു വേണ്ട പച്ചക്കറി തോട്ടം തന്നെ കാണാൻ കഴിഞ്ഞു. അത് നോക്കി മുത്തശ്ശൻ പറഞ്ഞു ഇന്ന് കാണുന്ന ജൈവ ഫലപുഷ്ടിയൊക്കെ അന്നത്തെ കഷ്ടപ്പാടാണ്. മക്കള് കേട്ടിട്ടില്ലേ" സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ ആപത്ത് കാലത്ത് കാപത്തു തിന്നാം". അന്ന് അന്ന് കൊറോണ എന്ന മഹാവ്യാധിയോട് പൊരുതി നിൽക്കാനുള്ള മനസ്സും മണ്ണിൽ പണിയെടുക്കാനുള്ള നെഞ്ചുറപ്പുമായിരുന്നു. അങ്ങനെ ഭൂമിയുടെ ഭാരങ്ങളെല്ലാം കുറഞ്ഞു. അങ്ങനെയല്ലേ നമ്മൾ പ്രകൃതിയുടെ മക്കളായത്.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ
|