ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/വൈറസ് സ്വയം പറഞ്ഞു
വൈറസ് സ്വയം പറഞ്ഞു
കൂട്ടുകാരെ........... എനിക്ക് ഒരു പേരുണ്ട് ,അത് ഞാൻ വഴിയെ പറയാം.എന്തായാലും ഞാൻ ഒരു വൈറസ് ആണ് കേട്ടോ.ഞാൻ ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ചെറിയ ചെറിയ പരാതിയുമായി നടക്കുന്ന ഒരു വൈറസ് ആയിരുന്നു.നിങ്ങൾക്ക് അറിയാലോ ഈ വൈറസുകൾക്ക്ജീവികളുടെ ആർദ്രീയഅവയവങ്ങളിൽ മാത്രമേ ജീവിക്കാൻ സാധിക്കുകയോളളു.പുറത്തിറങ്ങിയാൽ ഞങ്ങൾ കാര്യം കട്ടപുകയാണ്.അങ്ങനെയിരിക്കെ ഞാൻ ഒരു ദിവസം പന്നിയുടെ വയറിൽ കയറിപറ്റി.കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആതുവഴി ഒരു നായട്ടുകാരനും സംഘവും വന്നു.എന്നിട്ട് അവർ മൃഗങ്ങളെ വെടിവച്ചു വീഴ്‍ത്തി.എന്നിട്ട് അവയെ വണ്ടിയിലേക്ക് കയറ്റി.എന്തുപറയാൻ ഞാൻ വസിച്ച പന്നിയെയും അവർ വെടിവെച്ചു.ചൈനക്കാർക്ക് പന്നിയെ വളരെ ഇഷ്ടമാണല്ലോ അവർ അവരുടെ താവളത്തിൽ ചെന്നു.എന്നിട്ട് ഞാൻ ഇരുന്ന പന്നിയെ എടുത്തു ചുട്ടു തിന്നാനായി തുടങ്ങി.ഭാഗ്യമെന്ന് പറയാം അതിൽ ഒരു ചൈനക്കാരൻ പന്നിയുടെ വയറു മുറിച്ചു അപ്പോൾ ഞാൻ വേഗം ആ ചൈനക്കാരൻെറ കൈയിലേക്ക് ചാടി.ചൈനക്കാരൻ പെട്ടെന്ന് മൂക്കു ചൊറിഞ്ഞു അപ്പോൾ ഞാൻ ചൈനക്കാരൻെറ ശ്വാസകോശത്തിലേക്ക് എത്തിച്ചേർന്നു.എൻെറ പേര് കൊറോണ പൊതുവേ കോവിഡ്-19 എന്ന് അറിയപ്പെടുന്നു.2020-ലെ ക്ഷണിക്കാത്ത അതിഥിയാണ് ഞാൻ.എപ്പോൾ വേണമെങ്കിലും ഞാൻ നിങ്ങളുടെ അടുത്തും എത്താം.സൂക്ഷിച്ചിരുന്നോ.എനിക്ക് ആകാപ്പാടെ ഒരു ശത്രുവെ ഉളളു.അത് വേറെയാരുമല്ല നിഹ്ങൾ ഇപ്പോൾ എപ്പോഴും ഉപയോഗിക്കുന്ന സോപ്പ്.....................
|