ശിവപുരം എച്ച്.എസ്./അക്ഷരവൃക്ഷം/പ്രതിസന്തി

16:33, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിസന്ധി

ലോകത്ത് പടർന്നുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന രോഗത്തെക്കുറിച്ച് പറയുകയാണെങ്കിൽ വലിയ ഒരു പരീക്ഷണഘട്ട ത്തിലൂടെയാണ് ഈലോകം കടന്നുപോകുന്നത്. മരുന്നില്ലാത്ത ഒരസുഖം. പല പല അസുഖങ്ങൾ പല പേരുകളിലുണ്ടായിട്ടുണ്ട്. അതിലെല്ലാം വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏതു പ്രതിസന്ധി ഘട്ടത്തിലും മനുഷ്യർ ഒറ്റ കെട്ടായി പ്രവർത്തിക്കുന്നു. കൊറോണ എന്ന മാരകരോകം കാരണം ഒരുപാട് ജീവനുകളാണ് പൊലിഞ്ഞുപോയത് . ഭരണകൂടവും,ഡോക്ടർമാരും,നഴ്സുമാരും,പോലീസും,മറ്റ് ആരോഗ്യപ്രവർത്തകരുടെയും ആത്മാർത്ഥമായ പ്രവർത്തനം കൊണ്ടുംനമുക്ക് ഒരു പരിതി വരെ ഈ രോഗത്തെ പിടിച്ചുകെട്ടാൻ കഴിഞ്ഞിട്ടുണ്ട്. ഈ വിജയം കൈവരിക്കണമെങ്കിൽ അവർക്കൊപ്പം നമ്മളും പങ്ക് ചേരണം. എങ്ങനെ എന്നാൽ സാമൊഹ്യ അകലം പാലിച്ചും കൈകൾ വൃത്തിയായിസോപ്പുപയോഗിച്ച് കഴുകിയും ഗവൺമെന്റ് നിർദേശിക്കുന്ന കാര്യങ്ങൾ നമ്മുടെയും ഉത്തരവാദിത്വമാണ് എന്ന് മനസ്സിലാക്കി കുറച്ചുദിവസത്തേക്ക് വീട്ടിൽതന്നെ ഇരിക്കുക .മറ്റ് അസുഖങ്ങൾ പോലെ തന്നെ ഈ മാരകരോഗവും മാറ്റിയെടുക്കാൻ സാധിക്കും. ചരിത്രത്തിൽ ഒരു ഓർമ്മമാത്രമായി മാറുമന്നതും തീർച്ചയാണ്.

അർജുൻ ദേവ്
9E ശിവപുരംHSS
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം