16:31, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VIMALAMBIKA LPS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രകൃതി സംരക്ഷണം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടരേ എല്ലാവരാലും കേൾക്കുന്ന വിഷയം പോലെ ഞാനും നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചാണ്. നാം തന്നെ നമ്മുടെ ശ്മശാനം ഒരു കാത്തിരിക്കാനുള്ള ഒരു ചെറിയ മുൻകരുതൽ മാത്രമാണിത്. എന്താണ് പരിസ്ഥിതി ഒരുദിവസം മാത്രം വൃത്തിയായി ഓർമ്മയിൽ സൂക്ഷിക്കേണ്ട ഒന്നാണോ പരിസ്ഥിതി എന്ന് പറയുന്നത്. ജൂൺ5ന് മാത്രം ആചരിച്ചാൽ മതിയോ നമ്മുടെ നിലനിൽപ്പിന് ആവശ്യമായി എന്നും ആചരിക്കാൻ അല്ലേ പൂർവികർ നമ്മളെ പഠിപ്പിക്കുന്നത്. മാനവരാശിയുടെ യും ജീവജാലങ്ങളുടെയും നില നിൽപ്പ് തന്നെ പരിസ്ഥിതിയെ ആശ്രയിച്ചാണ്. എന്നാൽ ഇന്ന് നമ്മൾ അടങ്ങുന്ന മാനവരാശി പ്രകൃതിയോടും പരിസ്ഥിതിയോടും കാണിക്കുന്നത് ക്രൂരതയാണ്. പച്ചപ്പ് എല്ലാം വെട്ടിനിരത്തി സമുച്ചയങ്ങൾ പണിതും കണ്ടതെല്ലാം വലിച്ചെറിഞ്ഞ പരിസ്ഥിതിയെ മലിനമാക്കി നശിപ്പിക്കുന്നു. തിരിച്ച് ഏൽപ്പിക്കേണ്ട പണയമുതലാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ. ജൂൺ5ന് ഒരുപാട് ബോധവൽക്കരണ പരിപാടികൾ നാം നടത്താറുണ്ട് പക്ഷേ അതൊക്കെ അർത്ഥശൂന്യമാകുന്നത് നമ്മുടെ ചില പ്രവർത്തികൾ കൊണ്ടാണ് നിത്യജീവിതത്തിലെ ഒരു ഭാഗമായി നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട സമയമായി. നമുക്ക് നമ്മുടെ വീടും പരിസരവും തന്നെ എന്നും വൃത്തിയായി സൂക്ഷിക്കാൻ കഴിഞ്ഞാൽ മതി. വീടാണ് മക്കളുടെ ആദ്യവിദ്യാലയം എന്ന് പറയുന്നു വീട്ടിൽനിന്നും പഠിക്കുന്നതിനെ ആശ്രയിച്ചാണ് നാളത്തെ തലമുറയെ നല്ലൊരു പൗരനായി വാർത്തെടുക്കാൻ കഴിയുന്നത്. ഇപ്പോഴേ നമുക്ക് അവരെ പറഞ്ഞു പഠിപ്പിക്കാം പരിസ്ഥിതി നമുക്ക് എത്രത്തോളം ആവശ്യമാണ് എന്നുള്ളത്.അതിനായി വായുമലിനീകരണം, ജലാശയങ്ങളുടെ നശീകരണം, ജലപ്പെരുപ്പം, മാലിന്യങ്ങളുടെ കൂമ്പാരം, വനങ്ങൾ വെട്ടി നശിപ്പിക്കൽതുടങ്ങിയ പ്രശ്നങ്ങൾ കുറച്ചെങ്കിലും പരിഹരിക്കാൻ കഴിഞ്ഞാൽ ഒരു പരിധിവരെ നമുക്ക് നമ്മുടെ പ്രകൃതിയെ , പരിസ്ഥിതിയെ സംരക്ഷിക്കാൻ കഴിയും. പ്രകൃതിയുടെ ജീവിത വ്യവസ്ഥയെ പരിപോഷിപ്പിക്കും പ്രകൃതിയുടെ ജീവ വ്യവസ്ഥയെ പരിപോഷിപ്പിക്കപ്പെടുന്ന ചെടികളും മരങ്ങളും നമുക്ക് നട്ടുപിടിപ്പിക്കാം. കാർബൺഡൈ ഓക്സൈഡിനെ ഉപയോഗം കുറച്ചും, മലിനീകരണം പരമാവധി ഒഴിവാക്കിയും, വ്യവസായവും നിർമാണവും എല്ലാം പ്രകൃതിക്ക് ദോഷം അല്ലാത്ത രീതിക്ക് ചിട്ടപ്പെടുത്തിയും, പ്രകൃതിവിഭവങ്ങളെ കാര്യക്ഷമമായും വിവേകമായും ഉപയോഗപ്പെടുത്തിയും നമുക്ക് ഹരിത സമ്പദ് വ്യവസ്ഥയുടെ ഭാഗമാകാം. ഒന്നു കൊടുത്താൽ ഒരായിരം തരും നമ്മുടെ പ്രകൃതി നമ്മുടെ സ്വർഗ്ഗം നമുക്കുചുറ്റും തന്നെയുണ്ട്. അവയെ സംരക്ഷിക്കേണ്ടതും നമ്മൾ തന്നെയാണ്. മുൻകരുതലുകൾ പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങുന്നു മറ്റെന്തൊക്കെ ഉണ്ടെങ്കിലും ശുദ്ധവായുവും ശുദ്ധജലവും ഇല്ലെങ്കിൽ നമുക്ക് ജീവിക്കാൻ കഴിയില്ല എന്ന് ഓർക്കുക. നമ്മുടെ നല്ല നാളേക്ക് വേണ്ടി ഈ സുന്ദരമായ ഭൂമിയെ ഇന്നേ നമുക്ക് സംരക്ഷിക്കാം. ഓർക്കുക പരിസ്ഥിതി സംരക്ഷണം ഒരു മനുഷ്യാവകാശം തന്നെയാണ്