എന്തിനെന്നെ ചുട്ടെരിച്ചന്നു നീ അമ്മതൻ രക്തവുമല്ലയോ ഞാൻ അമ്മേ ഞാൻ നിന്റെ മകനല്ലയോ നിൻ മുലപ്പാലാൽ വളർന്നവനല്ലയോ എന്തിനായെന്നെ നീ ചുട്ടെരിച്ചു. അന്തരാത്മാവും ചോദിച്ചീടുന്നിതാ അന്തകയായതുമെന്തിനാവോ? അഹിതമെന്തേ പ്രവർത്തിച്ചു ഞാൻ അനിഷ്ടമെന്തേ പറഞ്ഞുപോയ് ഞാൻ ? തീരാപകയുടെ കാരണമെന്തുവോ തീരാക്കലിയുടെ ആവിർഭാവത്തിനും ഏറെ കരഞ്ഞുപോയ് ഞാനുമമ്മേ ആകെ തളർന്നുപോയ് ഞാനുമമ്മേ! പാഴ് വാക്കല്ലയോ ചൊല്ലിടുന്നു നീ പാരിതിലാരാണു വിശ്വസിപ്പാൻ ഉത്തരം ചൊല്ലിടൂ എന്റെയമ്മേ സത്വരം നൽകുക വേണമമ്മേ