എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
കൊറോണ വൈറസ് കാരണമായുള്ള രോഗത്തെയാണ് കോവിഡ് - 19 അഥവാ Corona virus Disease 2019 എന്നു വിളിക്കുന്നത്. ചൈനയിലെ വുഹാനിൽ ഡിസംബർ 31 നാണ് നോവൽ കൊറോണ വൈറസ് ആദ്യമായി പൊട്ടി പുറപ്പെട്ടത്. 160- ലധികം രാജ്യങ്ങളിൽ ഇന്ന് ഈ രോഗം പടർന്നു കഴിഞ്ഞിരിക്കുന്നു. വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ശ്വാസനാളിയിലാണ് തമ്പടിക്കുക. ശരീരത്തിനു പുറത്ത് ഇവയ്ക്ക് മൂന്ന് മണിക്കൂർ മുതൽ മൂന്ന് ദിവസം വരെ ജീവനോടെ കഴിയാം. വൈറസ് ബാധയേറ്റ ആൾക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും അയാളുമായി സമ്പർക്കം പുലർത്തുന്നവരിലേക്കു രോഗാണു പകരാം. വൈറസ് ബാധയുള്ള ആൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ തെറിക്കുന്ന സ്രവങ്ങൾ വഴിയാണ് രോഗാണു പുറത്ത കടക്കുന്നത്. ഇയാൾ വ്യത്തിഹീനമായ കൈകൾ കൊണ്ട് സ്പർശിക്കുന്ന പ്രതലങ്ങളിൽ രോഗാണുവിന്റെ സാനിധ്യം കണ്ടേക്കാം. നേരിട്ടോ അല്ലാതെയോ വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരാം. ശ്വസനത്തിലൂടെയാണ് രോഗാണു ശരീരത്തിലേക്ക് പ്രവേശിക്കുക. കണ്ണുകൾ ,മൂക്ക്, വായ എന്നീ അവയവങ്ങളിലൂടെ വൈറസ് ശരീരത്തിലേക്കെത്താം. പ്രതിരോധം : കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുന്നതിലൂടെ കൊറോണ വൈറസിനെ തടയാം. രോഗാണുബാധയുള്ള പ്രതലത്തിലോ വസ്തുക്കളിലോ സ്പർശിച്ച ശേഷം മുഖത്ത് തൊടാതിരിക്കുക. കണ്ണ് ,മൂക്ക്, വായ എന്നിവയിലൂടെ രോഗാണു ശരീരത്തിൽ പ്രവേശിക്കാം. ആളുകൾ കൂടുന്ന സ്ഥലങ്ങൾ ഒഴിവാക്കുക. അകലം പാലിക്കുക . രോഗാണു ആരുടെ ശരീരത്തിലും കണ്ടേക്കാം എന്ന ധാരണയോടെ തന്നെ ഇടപെടുകയും മുൻകരുതലുകൾ സ്വീകരിക്കുയും ചെയ്യുക.ചുമയ്ക്കുകയോ തുമ്മുമ്പോഴോ തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കുക. പുറത്തു പോയ ശേഷം വീട്ടിൽ എത്തിയാലുടൻ കൈകൾ സോപ്പോ സാനിറ്റൈസറോ ഉപേയോഗിച്ച് കഴുകുക. ഹസ്തദാനവും ആലിംഗനവും ഒഴിവാക്കുക. മറ്റുള്ളവർ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ചീറ്റുമ്പോഴോ തെറിക്കുന്ന സ്രവങ്ങൾ ശ്വസിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുക. ശരീരത്തിന്റെ പ്രതിരോധ ശക്തി വർധിപ്പിക്കുവാൻ വേണ്ടി അയൺ വിറ്റാമിൻ സി ഇ വ അടങ്ങിയ പച്ചക്കറികൾ പഴവർഗ്ഗങ്ങൾ കൂടാതെ ശുദ്ധജലം എന്നിവ സേവിക്കുക. രോഗവ്യാപന സാധ്യത അറിയാൻ, 1)വൈറൽ കൾച്ചർ : വൈസിനെ കൃത്രിമ മാധ്യമങ്ങളിൽ വളർത്തിയെടുക്കാനാണ് കൾച്ചറിൽ ശ്രമിക്കുന്നത്. ലെവൽ ത്രീ ലബോറട്ടറികളിൽ മാത്രമേ വൈറസ് കൾച്ചർ ചെയ്യാനാവൂ. 2) ആന്റിബോഡി ടെസ്റ്റ് : ഐ.ജി.എം ആന്റിബോഡിയിലുണ്ടെങ്കിൽ രോഗം അപ്പോഴും ഉണ്ടെന്നും ഐ.ജി.ജിയും ഐ.ജി.എം ഉണ്ടെങ്കിൽ രോഗം ഭേദമായെന്നും കരുതാവുന്നതാണ്. 3) വൈറസ് ആന്റിജെൻ ടെസ്റ്റ് : ആന്റിജെൻ ടെസ്റ്റ് പോസിറ്റീവായാൽ രോഗം ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ശ്രീ ചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഇത് വികസിപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. ഈ ടെസ്റ്റ് പോസിറ്റീവായാലും രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഗുണങ്ങൾ : എല്ലാവരും പ്രകൃതിയിലേക്ക് മടങ്ങി ലളിത ജീവിതം നയിക്കുകയും ആർഭാടങ്ങൾ ഒഴിവാക്കുകയും ചെയ്തു. അന്തരീക്ഷ മലിനീകരണം ഒരു പരിധിവരെ കുറയ്ക്കാൻ സാധിച്ചു. നദികളും ,ജലാശയങ്ങളും ഒരു പരിധി വരെ മാലിന്യത്തിൽ നിന്ന് മുക്തി നേടി. പാശ്ചാത്യ സംസ്കാരത്തിൽ നിന്നും നമ്മുടെ തനത് സംസ്കാരത്തിലേക്ക് മാറി. ദോഷങ്ങൾ : ആഗോള സമ്പത്ത് വ്യവസ്ഥ വരും വർഷങ്ങളിൽ തകരാറിലാകുും, തൊഴിലിലായ്മ രൂക്ഷമാകും, കാർഷിക വാണിജ്യ വ്യവസായ മേഖലകളിൽ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടും. തത്വചിന്ത : Be Informed Be prepared Be Smart Be Safe Be ready to fight against Covid-19 വരും കാലങ്ങളിൽ മനുഷ്യർ ഒന്നിന്നോടും അമിതമായ ഇഷ്ടം കാണിക്കരുത് .സൂക്ഷിക്കുക. അനാവശ്യമായ സാധനങ്ങൾ ഭക്ഷിക്കാതിരിക്കുക. നമ്മുടെ നാടിന്റെ തനത് ശൈലിയിലേക്ക് മടങ്ങിച്ചെല്ലുക. എന്തൊക്കെയായാലും നമ്മൾ ഈ മഹാമാരി അതിജീവിക്കും . പ്രളയത്തിൽ മത്സ്യബന്ധന തൊഴിലാളികളുടെ സേവനം എടുത്തു പറയേണ്ടിയിരിക്കുന്നു. എന്നാൽ കോവിഡ് കാലത്ത് ആരോഗ്യ മേഘലകളിൽ പ്രവർത്തിക്കുന്നവരുടെ സേവനം എടുത്തു പറയുകയും അത് എപ്പോഴും ഓർക്കുകയും വേണം. അകലം പാലിക്കുക, വീട്ടിലിരിക്കുക, സുരക്ഷിതരായിരിക്കുക.
|