16:03, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Angadischool(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= "കടന്നു പോകുന്ന സമയം " <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആടിയുലയുന്ന ലോകമേ....
നീ കരയരുത്..
നിശ്ചലമായി കഴിയുന്ന നിന്നെ..
കാലം നെഞ്ചോട് ചേർക്കും..
മാറിമറിയുന്ന കാലങ്ങൾ നിന്നെ അറിയിക്കുന്നത് അത് തന്നെയാണ്..
എന്തെന്നാൽ ഈ സമയവും കടന്നു പോകും..
മനുഷ്യ ഹൃദയങ്ങളെ അവർ തന്നെ മൃഗ ശാലകളാക്കിയപ്പോൾ..
സത്യത്തെ അവർ തിരിച്ചറിഞ്ഞില്ല....
കത്താത്ത അടുപ്പുകളും
ഇന്നും മുഴു പട്ടിണിയിലാണ്
നന്മയുടെ നിറകുടങ്ങൾ
ചിലയിടത്ത് നിറഞ്ഞൊഴുകുമ്പോൾ..
ചിലയിടത്ത് അതിനെ കളങ്കപ്പെടുത്തുന്നു...
ചേർത്ത് പിടിക്കേണ്ട കരങ്ങൾ
ദൂരെ മാറി നിന്ന് നോക്കുന്നു...
ഞാൻ കൂടെയുണ്ടെന്നാ വാക്കിന് ഭംഗിയും കുറഞ്ഞു......
ഏയ് മനുഷ്യ......
നിന്നെക്കാൾ എത്ര ചെറിയവൻ
നിന്റെ സമാധാനം കളഞ്ഞു
എന്നിട്ടും നീ എന്താ ചിന്തിക്കുന്നില്ല
ഈ സമയവും കടന്ന് പോകുമെന്ന്