15:58, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14630(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വർണ്ണവില്ല് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനത്തു വിരിയുന്ന മഴവില്ലേ
നിന്നേക്കാണാനെന്തു ഭംഗിയാണ്
പെരുമഴ തോർന്നാൽ മാനത്തു നീ
പലവിധ വർണ്ണങ്ങൾ പൂശാറില്ലേ
നിന്നെക്കുറിച്ചെത്ര കവിതയുണ്ട്
മാനത്തു വിരിയുന്ന മഴവില്ലേ
ഏഴു നിറമുളള വർണ്ണവില്ലേ നീ
എന്തിനായ് വാനിൽ അവതരിപ്പൂ
നിന്നേക്കാനുമ്പോളെന്തുകൊണ്ട്
ആഹ്ലാദാരവം കുഞ്ഞുങ്ങൾക്ക്
ആരു നിനക്കിത്ര ഭംഗി നൽകി
ആരു നിനക്കിത്ര വർണ്ണമേകീ
ഏഴു നിറങ്ങളിൽ സുന്ദരീ നീ
മാനത്തു വിരിയുന്ന മഴവില്ലേ
മഴ പെയ്തു തോർന്നാൽ സുന്ദരിയാം നിന്നെ
കാണുന്ന നേരം അൽപമല്ലേ
ആയതിൻ കാരണമെന്തെന്നു ചൊല്ലൂ
മനസ്സിൽ വിരിഞ്ഞൊരാ മഴവില്ലേ