അമ്മയാം ഭൂമിക്ക് കാവലാവാൻ നമ്മളല്ലാതെ മറ്റാരുമില്ല മലയില്ല മരമില്ല കിളികളില്ല മഴയില്ല പുഴയില്ല പൂക്കളില്ല മരുഭൂമിയാം മലനാട്ടിലിപ്പോൾ മലകളായ് പൊങ്ങുന്നു മാലിന്യക്കൂമ്പാരം വെള്ളവും വായുവും വിഷമാക്കി കടലുപോലും വിഷമയമാക്കി നമ്മൾ ഒരുതുള്ളി വെള്ളമില്ലാത്തകാലം അധികം വിദൂരമല്ലപോലും നേരമില്ല ഒട്ടും നേരമില്ല ജീവന്റെ നന്മയെ വീണ്ടെടുക്കാൻ നമ്മളല്ലാതെ മറ്റാരുമില്ല