എവിടുന്നു വന്നു നീ, എങ്ങനെ വന്നു നീ ആരോടും പറയാതെ, ആരും അറിയാതെ ദു:ഖങ്ങൾ മാത്രം തരുന്നൊരീക്കാലം ഈ കൊറോണക്കാലം….. പക്ഷെ ഒന്നോർത്തീടുക നമ്മൾ മനുഷ്യർ, സ്നേഹവും സഹകരണവും വേണ്ടൊരീക്കാലം മാസ്കും സാനിറ്റൈസറും വേണ്ടൊരീക്കാലം ഈ കൊറോണക്കാലം…… ഒന്നോർക്കുമ്പോൾ സന്തോഷം പങ്കിടാതെ വയ്യെന്റെ കാലമെ വീട്ടിൽ സ്നേഹം നിറഞ്ഞൊരു കാലം, പ്രകൃതി കോരിച്ചൊരിഞ്ഞൊരീക്കാലം ഈ കൊറോണക്കാലം….. മറന്നിട്ടില്ല സ്മരിക്കാൻ നമ്മളെ കാത്ത പടയാളികളെ ഈ കാലത്ത് പൊരുതാം തടയാം നമുക്ക് ഒന്നിച്ചീക്കാലത്ത് ഭീതിയും പേടിയും വേണ്ട! ഇതു വെറുമൊരു …...കൊറോണക്കാലം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത