രോഗമേ വിട


പിരിയാം മറക്കാം ഈ -
 വേദന തൻ രോഗത്തിൻ
പകരും വൈറസിനെ
വീട്ടിലിരുന്ന് ചെറുത്തിടാം
ഇടയ്ക്കിടെ കഴുകിടാം കൈകൾ
വൃത്തിയാക്കാം പരിസരവും
അകലം പാലിക്കാം നമ്മിൽ
മറുമരുന്നില്ല മഹാവിപത്തിനെ
തുടച്ചുനീക്കിടാം നമുക്ക്
സന്നദ്ധരായി.......
നമുക്ക് പടരും വിപത്തിനെ
മറ്റാർക്കും പടരാതെ നോക്കിടാം
അതിജീവിച്ചിടാം ഈ
മഹാവിപത്തിനെ......
നല്ലൊരു ജീവിതത്തിനായി
കൈകൾ കോർത്തിടാം
രോഗമേ വിട...... നിനക്ക് വിട പറഞ്ഞിടുന്നു

ആൻസി ബോണിഫസ്
6 ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത