15:52, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39050lk(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=എന്റെ അമ്മ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നീറുംമെൻ മനസ്സിൻ താള മാണമ്മ.
തളരുമ്പോൾ ചേർത്തു പിടിക്കുമെന്നമ്മ
ഓരോ നിമിഷവുമെ ൻ അകതാരിങ്കൽ
നിറ ദീപമായി ജ്വലിക്കുമെന്നമ്മ.
അറിവിന്റെ അക്ഷര ലോകത്തേക്ക്
കൈപിടിച്ചുയർത്തിയ കരുതലാ നമ്മ.
തൻ ദേഹം വാടി തളരുന്ന നേരത്തും
എന്നെ ഊട്ടി ഉറക്കിടുമെന്നമ്മ.
വീണുപോകാവുന്ന ജീവിത പാതയിൽ
ആശ്വാസമേകുന്നനിറകൂട്ടെന്നമ്മ.
ഇത്രമേൽ സ്നേഹിക്കുവാൻ ഈ പാരിലാരുള്ളൂ
എന്നമ്മമാത്രം എന്നമ്മ മാത്രം