എവിടുന്നു വന്നു നീ, എങ്ങനെ വന്നു നീ
ആരോടും പറയാതെ, ആരും അറിയാതെ
ദു:ഖങ്ങൾ മാത്രം തരുന്നൊരീക്കാലം
ഈ കൊറോണക്കാലം…..
പക്ഷെ ഒന്നോർത്തീടുക നമ്മൾ മനുഷ്യർ,
സ്നേഹവും സഹകരണവും വേണ്ടൊരീക്കാലം
മാസ്കും സാനിറ്റൈസറും വേണ്ടൊരീക്കാലം
ഈ കൊറോണക്കാലം……
ഒന്നോർക്കുമ്പോൾ സന്തോഷം പങ്കിടാതെ വയ്യെന്റെ കാലമെ
വീട്ടിൽ സ്നേഹം നിറഞ്ഞൊരു കാലം,
പ്രകൃതി കോരിച്ചൊരിഞ്ഞൊരീക്കാലം
ഈ കൊറോണക്കാലം…..
മറന്നിട്ടില്ല സ്മരിക്കാൻ നമ്മളെ കാത്ത പടയാളികളെ ഈ കാലത്ത്
പൊരുതാം തടയാം നമുക്ക് ഒന്നിച്ചീക്കാലത്ത്
ഭീതിയും പേടിയും വേണ്ട!
ഇതു വെറുമൊരു …...കൊറോണക്കാലം