ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
|
ഞാനൊരു പാവം ചെറു ജീവി ഞാനൊരു പാവം ചെറു ജീവി കൊറോണയെന്നും കോവിഡെന്നും പലരും വിളിക്കും ചെറു ജീവി വുഹാനിലാണ് പിറന്നതെങ്കിലും ലോകം മുഴുവൻ പറന്ന് പറന്ന് എല്ലാവരേയും പേടിപ്പിക്കും കുഞ്ഞനാം ചെറു ജീവി അമേരിക്കയും , ചൈനയും പേടിച്ചരണ്ട് നിന്നപ്പോൾ ഭാരത മക്കൾ ചെറുത്തു നിർത്തി കുഞ്ഞനാം ഈ മഹാമാരിയെ ജനങ്ങളെല്ലാം വീട്ടിലിരുന്നു നിർദേശങ്ങൾ പാലിച്ചു കൈയും കഴുകി മാസ്‌ക്കും വച്ചു ചെറുത്തുനിർത്തി നിസാരമായി ബുദ്ധി മുട്ടുകൾ മാറ്റിവച്ചു ആരോഗ്യത്തിൻ പ്രവർത്തകർ രാവുംപകലും കഷ്ട്ടപെട്ടു തുരത്തി എന്നേ ഈ നാട്ടിൽ നിന്നും. കേരളമെന്നൊരു കേര ദേശം ഒറ്റക്കെട്ടായി നിന്നൊരു ദേശം മാവേലിവാഴും പുണ്യ ദേശം ദൈവത്തിന്റെ സ്വന്തം ദേശം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത