എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/അക്ഷരവൃക്ഷം/ഞാൻ കൊറോണ
ഞാൻ കൊറോണ
ഹായ് നമസ്കാരം... ഞാൻ കൊറോണ.. എല്ലാവരും കരുതിയിരിക്കുന്നത് എന്റെ ജനനം ചൈനയിൽ ആണെന്നാണ്. എന്നാൽ ഞാൻ കാട്ടിനുള്ളിലെ ചില മൃഗങ്ങളുടെ ശരീരത്തിനുളിൽ ഒതുങ്ങി കഴിയുക ആയിരുന്നു.. ആ എന്നെ മൃഗങ്ങളോട് കൂടി വേട്ട ആടി ചൈനയിലെ ഹുവാൻ എന്ന മാർക്കറ്റിൽ എത്തിക്കുകയായിരുന്നു.. അവിടെ നിന്ന് ഞാൻ മനുഷ്യരിലേക്ക് പടർന്നു കയറി. പക്ഷെ ചൈനക്കാർ എന്നെ പെട്ടെന്നു തിരിച്ചറിഞ്ഞു. അവർ പെട്ടെന്ന് തന്നെ എന്നെ നശിപ്പിക്കാനുള്ള മാർഗങ്ങൾ തേടിക്കൊണ്ടിരുന്നു. അവിടെ കുറെ ജീവൻ എടുക്കാൻ കഴിഞ്ഞെങ്കിലും പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥ വന്നതോട് കൂടി ഞാൻ ലോകത്തിന്റെ പല ഭാഗത്തേക്കും ചേക്കേറി.. കൂട്ടത്തിൽ ഇന്ത്യയിലേക്കും..
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |