ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കൊറോണ........

15:07, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgragvtlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ........ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ........


രാവിലത്തെ ചായ കഴിഞ്ഞ്
ടി വി കണ്ട് കൊണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും..
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂട് ചായ കൊടുക്കുമെന്നും..
ഉച്ചയൂണ് കഴിഞ്ഞു
രണ്ടുപേരും ഒന്ന് മയങ്ങുമെന്നും...
പറമ്പിൽ തൊട്ടാവാടി പൂക്കളുണ്ടെന്നും..
വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ...
സിറ്റ് ഔട്ടിലെ കസേരയോട് കുശലം പറയാൻ വരുമെന്നും...
അഞ്ചുമണിയുടെ വെയിൽ ഊണുമേശപുറത്തു
വിരിയിടുമെന്നും...
ഇന്നലെ വന്ന കൊറോണയാണ് കാട്ടി തന്നത്.....

അന്ന മേരി അനൂപ്
2B ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത