ഹൈസ്ക്കൂൾ വാവോട്/അക്ഷരവൃക്ഷം/ ഇന്ത്യയ്ക്ക് ഒരു ബിഗ് സല്യൂട്ട്

14:58, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇന്ത്യയ്ക്ക് ഒരു ബിഗ് സല്യൂട്ട്
        കൊറോണ വൈറസ് പകർത്തുന്ന കോവിഡ് 19 എന്ന മഹാമാരി  ഓരോ ദിവസം കഴിയും തോറും കൂടുതൽ ഭീകരമായി പടർന്ന് പിടിക്കുകയും മനുഷ്യർ മരിച്ച് വീഴുകയുമാണ്. രണ്ട് ലോക മഹായുദ്ധങ്ങളെക്കാൾ ഭീകരമായ  അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.നഷ്ടപ്പെടുമ്പോഴാണ് എന്തിൻേറയും വിലയറിയുന്നത് തിരിച്ചു പോകുമ്പോൾ നാം നമ്മിൽ തന്നെ എത്തുന്നു. വീടുകളിലേക്ക് നാം മടങ്ങുമ്പോൾ തിരിച്ചെത്തുന്നത് നമ്മളിലേക്ക് തന്നെയാണ്. എന്ത് വേഗമായിരുന്നു നമ്മുടെ ഓട്ടത്തിന്.എന്തൊരു ആവേശമായിരുന്നു വെട്ടിപ്പിടിക്കുവാൻ. കണ്ട വിദൂര വിസ്മയങ്ങളെക്കാൾ മോഹനം കാണാതെ പോയ വീട്ടു വിസ്മയങ്ങളാണെന്ന് തിരിച്ചറിയുക. 
         "ഭാരതമെന്ന പേര് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം
            കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ " എന്ന കവി വചനം ഈ 

കാലഘട്ടത്തിലാണ് നാമോരോരുത്തരും ഓർക്കേണ്ടത്. ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനമുള്ള രാജ്യമാണ് ഇന്ത്യ. 135 കോടിയോളം ജനങ്ങളാണ് ഇന്ത്യയിൽ ഉള്ളത്. വൻകിട ലോകരാജ്യങ്ങൾ ഈ മഹാമാരിക്ക് മുന്നിൽ മുട്ടുകുത്തുമ്പോഴും നമ്മുടെ ഇന്ത്യാ മഹാരാജ്യം തല ഉയർത്തി നിൽക്കുകയാണ്. ലോകത്തെ വൻശക്തിയായ അമേരിക്ക ഈ മഹാമാരിക്കു മുന്നിൽ പതറുകയാണ്. ബ്രിട്ടണും ഇറ്റലിയും സ്പെയിനും തകർന്നടിയുന്ന കാഴ്ചയാണ് നാം ഓരോ ദിവസവും കാണുന്നത്. നമ്മുടെ ഭരണ സംവിധാനം തന്നെയാണ് നമ്മുടെ ശക്തി. കേരളത്തിൽ ആരോഗ്യരംഗത്തെ കരുതൽ ലോക രാഷ്ട്രങ്ങൾ പോലും പ്രകീർത്തിക്കുകയും അനുകരിക്കാൻ ശ്രമിക്കുന്നതുമായ കാഴ്ചയാണ് നാം കാണുന്നത്.

                     കേരളം കുറച്ചു നാളായി പല ദുരന്തങ്ങളേയും നേരിട്ടു കൊണ്ടിരിക്കുകയാണ്. ഓഖി, നിപ, പ്രളയം ഇപ്പോൾ മഹാമാരിയായി കൊറോണാ വൈറസും. കോവിഡ് 19 എന്ന മഹാമാരി ചൈനയിൽ പൊട്ടി പുറപ്പെട്ടപ്പോൾ മുതൽ കേരളം അതിൻെറ മുൻകരുതൽ എടുത്തു തുടങ്ങിയിരുന്നു. അപ്പോൾ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇതിനെ കുറിച്ച് അവബോധം നൽകിയിരുന്നു. നാം ഓരോരുത്തരും ഈ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ഈ മഹാമാരി തുടച്ചു നീക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും വേണം. 
                    ലോകം ഇന്ന് കോവിഡ് വില്ലേജ് അയി കൊണ്ടിരിക്കുകയാണ്. അതിൽ നിന്ന് മുക്തി നേടുന്നതിന് സോപ്പ് ഉപയോഗിച്ച് കൈകഴുകുക, സാനിറ്ററൈസർ ഉപയോഗിക്കുക, മാസ്ക്  ധരിക്കുക, അധികാരികൾ പറയുന്നത് അനുസരിക്കുക, വീടുകളിൽ തന്നെ കഴിയുക. 
                നാം ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും.
        
                 ജയ് ഹിന്ദ്
    
ആർദ്ര.ആർ.ലാൽ
9ബി വാവോട് എച്ച് എസ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം