എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രതിധ്വനി

14:53, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ പ്രതിധ്വനി

ആവർത്തനം തന്നടാ ഈ നാളിലും
നിൻ ശരീരഗതിക്കെന്തർത്ഥമാണുള്ളത്?
എന്തു പറയുന്നു..
ഓരോ ചുവടിലും നിൻ പാദങ്ങൾ വിറക്കുന്നു,
മോഹങ്ങൾ അവ്യക്തമാകുന്നു, സ്വപ്നങ്ങൾ ഉയിരറ്റ ശരീരമാകുന്നു..
പ്രകൃതിയെന്ന എന്നെ തളക്കാൻ ശ്രമിക്കുന്നുവോ...
തരും നിനക്ക് മറുപടി
നീ എന്നിൽ സൃഷ്ടിച്ച നീറ്റൽ എന്നിൽ ഉലയാടുകയാണ്
എന്തിരുന്നാലും,
ശുചിത്വമില്ലാതുറങ്ങുകയല്ലോ നീ..
സുഖമോ സുഖമായിരിക്കെ
ശുചിത്വത്തിനുടമസ്ഥനെന്നും പരമമേ സുഖം..
രോദനം തന്നെ ഈ നാളിലും
നീ രോഗത്തിനുടമസ്ഥൻ
ശുചിത്വമുറയിൽ നിന്നൊളിച്ചോടിയ
കരങ്ങൾ നിൻ ശിരസ്സനുഗ്രഹിച്ചു നീ
രോഗത്തിനുടമസ്ഥനാകുന്നു..
ഈ ലോകമേ പവിത്രം
നിനക്കായ് കാത്തിരിപ്പു
ഒരായിരം അവസരങ്ങൾ
വീണ്ടെടുത്തീടണേ നീ..
അന്ന് ലോകം പറയും
നീ രോഗമുക്തൻ
സർവേശ്വരൻ
അത് നിൻ ഹൃദയത്തിൽ
ഒരു പ്രതിധ്വനി പോലെ വീശും..
അഭിമാനത്താൽ നിൻ കരങ്ങൾ ഉയർത്തണം
പ്രകൃതിയോടുള്ള നിൻ
അനന്തമായ സ്നേഹത്തെ
വായുവിൽ നിറച്ചു
നീ നിൻ രണ്ടാം ജീവിതയാത്ര

കാഞ്ചന
8 E എ.എസ്.എം.എച്ച്.എസ്.വെള്ളിയഞ്ചേരി
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത