അന്നത്തെ കാലത്തെ കിളികളിന്നില്ല.... കിളികൾ തൻ മൂളിപ്പാട്ടുമിന്നില്ല.... മരങ്ങൾ വെട്ടി നുറുക്കി വിറ്റല്ലോ... പുഴകൾ വറ്റിച്ചു, കുന്നു നിരത്തി പുക തുപ്പുന്നു ഫാക്റ്ററികൾ ! കാടും പൂക്കളും ഇന്നില്ല... കുഞ്ഞിക്കവിതകൾ മൂളിടും കാറ്റിനുമില്ല സുഗന്ധം ബൈക്കും കാറും ഫോണും ടാബും ഇല്ലാത്താളുകൾ കുറവല്ലേ കുഞ്ഞിക്കഥ പറഞ്ഞീടും മുത്തശ്ശിപ്പുഴ ഇന്നില്ല... ഇനിയാക്കാലം വന്നിടുമോ ഇനിയീ ശോകം മാറിടുമോ