എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/നാടെങ്ങും കൊറോണ
നാടെങ്ങും കൊറോണ
കുട്ടികൾ പേപ്പർ വായിക്കാൻ തുടങ്ങിയപ്പോൾ മുത്തശ്ശി പറഞ്ഞു. പേപ്പർ വായിക്കാൻ പാടില്ല എന്ന്. കൊറോണ വരുമെന്നും പറഞ്ഞു. അപ്പോൾ കുട്ടികൾ പറഞ്ഞു ഞങ്ങളോട് ടീച്ചർ പേപ്പർ വായിക്കാനാണ് പറഞ്ഞിട്ടുള്ളത്. ബാലരമയും കളിക്കുടുക്കയും മിന്നാമിന്നിയും വായിക്കാൻ പറഞ്ഞിട്ടുണ്ട് . അതിലെ ചിത്രകഥയും കളറിങ്ങും ബാലരമയിലെ മായാവിയുമെല്ലാം ഞങ്ങൾക്ക് ഇഷ്ടമാണ്.അതുപോലെ പത്രം വായിക്കാൻ ടീച്ചർ പറഞ്ഞിട്ട് ദിവസവും പത്രക്കാരൻ കൊണ്ടുവന്നിട്ടപ്പോൾ കുട്ടികൾ പേപ്പർ വായിക്കാതെ ഇരുന്നു. പേപ്പർ കണ്ടിട്ട് കുട്ടികൾ വീണ്ടും പേപ്പർ വായിക്കാൻ തുടങ്ങി. ഇതുകണ്ട മുത്തശ്ശി തർക്കിച്ചു പറഞ്ഞു പേപ്പർ വായിക്കരുത് കൊറോണ വരുമെന്ന്. ഇതുകേട്ട് ആരോഗ്യ പ്രവർത്തകർ വന്നു മുത്തശ്ശിയോട് കാര്യങ്ങൾ പറഞ്ഞു. കൊറോണ ഉണ്ടായാൽ ആളുകളുടെ സമ്പർക്കത്തിൽ കൂടിയാണ് ഉണ്ടാകുന്നത് അതിനു ശ്രദ്ധിക്കേണ്ടത് കഴിയുന്നതും പുറത്തേക്ക് പോകാതെ നോക്കുക .അത്യാവശ്യത്തിനു പോകേണ്ടി വന്നാൽ മാസ്ക് ധരിച്ച് പോകുക. മറ്റുള്ളവരിൽ നിന്നും ഒരുമീറ്റർ അകലം പാലിക്കുക പുറത്തുപോയിവന്നാൽ കൈ സോപ്പിട്ട് കഴുകുക. ഇത്രയും ശ്രദ്ധിച്ചാൽ കൊറോണയിൽ നിന്ന് രക്ഷപ്പെടാം .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |