വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

{

എന്റെ പ്രകൃതി

ആടിയുലഞ്ഞു മെല്ലെ വന്നു
എൻകാതിൽമൂളുന്നിതാരോ
ചോദിപ്പു എന്നോട് നിൻ വാസം എങ്ങനാ
നിൻ പ്രകൃതി എങ്ങനാ ചോദ്യങ്ങൾ
ഉത്തരം പറയുവാൻ ആലോചിച്ചിട്ടു ഞാന്
ഖേദിക്കുകിൽ മെല്ലെ ഓർത്തിടുമ്പോൾ
ചിന്തിക്കുവാൻ കൂടി പറ്റുന്നില്ലെന്തുകൊണ്ടീ
ഭൂമി എവ്വണ്ണമീവിധമായി
ക്ഷാമങ്ങൾരൂക്ഷമായ് വ്യാധികൾ വ്യാപിച്ചു
മരണം മുഖാമുഖം കാണുന്ന നേരത്ത്
ആരോരുമില്ലാതെ ചിലരെങ്ങോമറഞ്ഞു
പ്രളയവും വ്യാധിയും ആഞ്ഞടിക്കേ ആടിയുലയുന്നുഭൂലോകമൊക്കെയും.
പ്രണാനുവേണ്ടിപിടയുന്ന നേരം
ഭീതിയാലുയരുന്നു കൈയ്യുകളൊക്കെയും
കോവിഡെന്ന വ്യാധിയാലിന്ന്
സ്വർഗ്ഗതുല്യമാംമെൻ ഭൂമി
വല്ലാതെ വിഷമത്തിലായ്
കാറ്റേ കേൾക്കൂ എൻ ഭൂമി ദുരിതത്തിലായ്
സോദരേ കേൾക്ക,സ്വജീവിതം
മൃത്യുവിൽ വീഴാതെഅകലങ്ങൾ പാലിക്കാം കണ്ണികൾ മുറിച്ചിടാം വൃത്തിയാക്കീടാമെന്നെന്നും കൈകളും തുപ്പീടാതെ പരിസരവും
സംരക്ഷിച്ചിടാം നാടിനെ നമുക്കോ സ്വസ്ഥരാകാം
ആധിയകറ്റി വ്യാധിയെയകറ്റിടാമെന്നേക്കുമായ്

വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത