ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കുഞ്ഞന്റെ കുസൃതി

കുഞ്ഞന്റെ കുസൃതി


മാനവരാശിയെ തകർക്കുവാൻ

വന്നു കൊറോണ എന്ന ഭീകരൻ

അവന്റെ കൈയിൽ കളിപാവയാകുന്നു

മനുഷ്യൻ എന്ന ജീവിതം

ലോകം മുഴുവൻ കീഴടക്കിയ മർത്യനു

ഒരു കുഞ്ഞു വൈറസിനെ നേരിടുവാൻ

കഴിയാതെ പകച്ചു നില്കുന്നു

ലോകം മുഴുവൻ ആ കുഞ്ഞന്റെ കൈയിൽ

കീഴടങ്ങുന്നു അനുദിനം മർത്യൻ മരിച്ചു വീഴുന്നു

സമ്പന്നൻ എന്നോ ദരിദ്രൻ എന്നോ

വ്യത്യാസമില്ലാതെ കിഴടക്കുന്നു കുഞ്ഞൻ വൈറസ്

സോനു സുരേഷ്
3 ഗവ. എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത