മാനവരാശിയെ തകർക്കുവാൻ
വന്നു കൊറോണ എന്ന ഭീകരൻ
അവന്റെ കൈയിൽ കളിപാവയാകുന്നു
മനുഷ്യൻ എന്ന ജീവിതം
ലോകം മുഴുവൻ കീഴടക്കിയ മർത്യനു
ഒരു കുഞ്ഞു വൈറസിനെ നേരിടുവാൻ
കഴിയാതെ പകച്ചു നില്കുന്നു
ലോകം മുഴുവൻ ആ കുഞ്ഞന്റെ കൈയിൽ
കീഴടങ്ങുന്നു അനുദിനം മർത്യൻ മരിച്ചു വീഴുന്നു
സമ്പന്നൻ എന്നോ ദരിദ്രൻ എന്നോ
വ്യത്യാസമില്ലാതെ കിഴടക്കുന്നു കുഞ്ഞൻ വൈറസ്