13:25, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthurgmlp(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ തേങ്ങൽ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതീ നിന്നെ തുരത്തുവാനായ്
മനുഷ്യൻ ഒന്നായ് ജ്വലിക്കുന്നുവോ
മൗനമായ് ഭൂമിതൻ വേദന തീർത്തതോ
പ്രകൃതിതൻ സ്വപ്‌നങ്ങൾ മനുഷ്യൻ തകർത്തതോ
മരമില്ല, തണലില്ല, കുളിരുമില്ല
ഭൂമി തൻ വേദന തുറക്കുന്നു
പണ്ടമ്മ പറഞ്ഞതൻ പച്ചപ്പിൽ തീർത്തൊരു
പൊൻകാട് ഇപ്പോൾ വെറും തരിശുഭൂമി
പ്രകൃതിയെ തളിർത്തുന്ന നാദമായ് പുഴകളും
ഭൂമിയെ ഉണർത്തുന്ന ഉജ്ജ്വല പ്രകാശമായ്
വിരിയുന്ന സൂര്യൻ എങ്ങുമറഞ്ഞുപോയ്
കൈകോർത്തു പിടിക്കാം പ്രകൃതിയെ നാളേക്കായ്
പച്ചപ്പിൽ തീർത്തൊരാ വിസ്മയ സൗന്ദര്യമായ്
എരിയുന്ന ഭൂമിക്ക് കാവലായ് നിന്നിടാം കൈകോർക്കാം നല്ല നാളേക്കായ്
പ്രകൃതീ.. മാപ്പ്... !