ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ശുചിത്വ സുന്ദര ജീവിതം.

13:12, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ സുന്ദര ജീവിതം.      ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ സുന്ദര ജീവിതം.      
നമ്മുടെ ദൈനംദിന  ജീവിതത്തിൽ  ശുചിത്വ ത്തിൻറെ സ്ഥാനം വളരെ പ്രാധാന്യം ഏറിയതാണ്. ശുചിത്വം  നമുക്ക്  രണ്ടു രീതിയിൽ  തരംതിരിക്കാം. വ്യക്തി ശുചിത്വവും, സാമൂഹിക ശുചിത്വവും. നാം എല്ലാരും വ്യക്തി ശുചിത്വം  കൃത്യമായി  ആയി പാലിച്ചാൽ മാത്രമേ സാമൂഹ്യ ശുചിത്വം എന്നാ  ആശയത്തിന്  അർത്ഥമായി വരികയുള്ളൂ. ഒരു സമൂഹം  ഒന്നടക്കം ശുചിത്വം പാലിക്കുമ്പോൾ ആ ദേശത്തിൻറെ  മുഖച്ഛായ ആണ് മാറുന്നത്. വിവിധ തരം രോഗങ്ങളിൽ നിന്നും മുക്തിയും  സംരക്ഷണവും നേടുന്നതിനു പുറമേ ശുചിത്വം  നമ്മുടെ വ്യക്തിത്വ ത്തിൻറെ തന്നെ  ഒരു ഭാഗമായി  മാറുന്നു. വീടും  പരിസരവും  വൃത്തിയായി സൂക്ഷിക്കുക. ചപ്പുചവറുകൾ ചവറ്റുകുട്ടയിൽ നിക്ഷേപിക്കുക. വൃത്തിയുള്ള  വസ്ത്രങ്ങൾ ധരിക്കുക, വൃത്തിയുള്ള  ആഹാരവും  വെള്ളവും മാത്രം  കഴിക്കുക. ഇതെല്ലാം  ശുചിത്വ ജീവിതത്തിൻറെ  ഉദാഹരണങ്ങളാണ്. ഇതിനുപുറമേ ഓരോ വ്യക്തിയും മാനസിക ശുചിത്വം കൂടി  പാലിക്കണം. എന്നുള്ളതാണ്  മറ്റൊരു  മഹത്തായ കാര്യം.  തിന്മ, കള്ളം  എന്നിങ്ങനെയുള്ള മോശം ഗുണങ്ങൾ ജീവിതത്തിൽ നിന്നു  ഒഴിവാക്കുന്നതിലൂടെ നമ്മുടെ  ജീവിതം ശുചിത്വ സുന്ദരം  ആയി മാറുന്നു...
വൈഗ. യു
5-E ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം