മരുതൂർകുളങ്ങര ജി.എൽ.പി.എസ്സ്/അക്ഷരവൃക്ഷം/നല്ല ഭാവിക്കായി ഒരുമിച്ച് പൊരുതാം
നല്ല ഭാവിക്കായി ഒരുമിച്ച് പൊരുതാം
പ്രിയപ്പെട്ട കൂട്ടുകാരെ , നമ്മുടെ നാട് ഒരു മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കുകയാണെന്ന് എല്ലാവർക്കും അറിയാമല്ലോ? നാം നമ്മുടെ സാഹചര്യങ്ങൾക്കനുസരിച്ച് ജീവിക്കാൻ പറ്റിയ ഒരു സമയമാണിത്. ആയതിനാൽ കൊറോണ അഥവാ കോവിഡ് 19 എന്ന ഈ പകർച്ചവ്യാധി നമ്മുടെ നാടിനെ പിടിച്ചു വിഴുങ്ങാൻ തയ്യാറെടുക്കുമ്പോൾ നമ്മുടെ ഗവൺമെന്റും ഡോക്ടറന്മാരും മറ്റുള്ള ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും നമ്മുടെ രക്ഷകർത്താക്കളും പറയുന്നതനുസരിച്ച് വീട്ടിൽ തന്നെയിരുന്ന് ഈ മഹാവ്യാധിയെ നേരിടുക. ലോക് ഡൗൺ സമയത്ത് കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് നന്നായി കഴുകുക. മൂക്ക്, വായ, കണ്ണ് ഒക്കെ കൈകൾ കൊണ്ട് എപ്പോഴും തൊടാതെയിരിക്കുക. സാമൂഹികാകലം പാലിക്കുക. പനിയോ ചുമയോ മറ്റ് അസ്വസ്ഥതകൾ ഉള്ള വരുമായി അടുത്തിടപെഴകാതിരിക്കുക. നമ്മുടെ നല്ല ഭാവിക്കു വേണ്ടി ഇതെല്ലാം അനുസരിക്കുക. നമ്മുടെ നാട് മറ്റ് നാടുകൾ പോലെയല്ല . എല്ലാ കാര്യത്തിലും നമുക്ക് വേണ്ടി കരുതൽ എടുത്തിട്ടുണ്ട്. നാം ഓരോ ദിവസവും പത്രം വായിക്കുന്നില്ലേ ഓരോ സ്ഥലത്തും മരണം എത്രമാത്രമാണെന്നോ . നമ്മുടെ നാടിന്റെ കരുതൽ എത്രയുണ്ടെന്ന് മനസ്സിലാക്കുക. അതുകൊണ്ട് തന്നെ കൊറോണാ മരണ സംഖ്യ കുറവല്ലേ? അറിവുള്ളവർ പറയുന്നത് കേട്ടനുസരിച്ച് ജീവിച്ചാൽ ഈ കൊറോണയെ നമുക്ക് തോല്പിക്കാം. അങ്ങനെയായാൽ നമ്മുടെ സർക്കാർ നമുക്കെന്ത് സഹായവും ചെയ്ത് തരും. ആർക്കും ജോലിയില്ലാതിരുന്നിട്ടും ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായങ്ങളും ചെയ്ത് തരുന്നുണ്ടെല്ലോ . നമുക്കതുകൊണ്ട് തുടർന്ന് ലോക് ഡൗൺ ലംഘിക്കാതെ വീട്ടിലിരുന്ന് നല്ല കുട്ടികളായി പഠിക്കുകയോ, മറ്റ് കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുകയോ എന്തുമാകാം. നമ്മുടെ രക്ഷകർത്താക്കളും അങ്ങനെ തന്നെ ആകണം . വിദേശ രാജ്യങ്ങളേക്കാൾ എത്രയോ നല്ല ശ്രദ്ധയാണ് നമ്മളോട് നമ്മുടെ സർക്കാരിനുള്ളത്. "നാം നന്നായാൽ നമ്മുടെ നാട് നന്നാവും " അതേ കൂട്ടുകാരെ നമുക്കൊരുമിച്ച് പൊരുതി കൊറോണയെ തുരത്തണം.എന്നിട്ട് അടുത്ത സ്കൂൾ വർഷം സന്തോഷമായി ഒത്തുകൂടി നല്ലൊരു ഭാവി വാർത്തെടുക്കാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |