ഭയക്കില്ല നാം ഈ ഭീകര പകർച്ചവ്യാധിയെ ചെറുക്കുക ഈ കൊറോണയെ ക്ഷമയോടും ഒറ്റക്കെട്ടായി നിന്നും നമുക്കു നേരിടാം ഈ കൊറോണയെ മിണ്ടാതെയും മടുക്കാതെയും അകലത്തിൽ ഇരിക്കാം ഈ കാലം ജാഗ്രതയോടെ വീട്ടിലിരുന്ന് നേരിടാം ഈ കൊറോണയെ ഏതു നേരവും കൈകൾ കഴുകുവിൻ ഈ കൊറോണയെ തടുക്കുവാൻ ജന ജീവിതങ്ങൾ മാറ്റി മറിക്കുവിൻ ഈ കൊറോണയുടെ അന്ത്യം നമ്മുടെ കൈകളിൽ ജീവജാലങ്ങൾക്ക് ആപത്തായി നിൽക്കുമീ വിപത്തിനെ ഒരുമയോടെ വധിക്കാം ആദരിക്കുക ആരോഗ്യപ്രവർത്തകരെ ആദരിക്കുക ഈ നിയമപാലകരെ ഭയക്കില്ല നാം ഈ മഹാമാരിയെ അതിജീവിക്കുമീ കൊറോണയെ