ഗവ. എച്ച് എസ് കോട്ടത്തറ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും

പരിസ്ഥിതി ശുചിത്വവും രോഗ പ്രതിരോധവും


കുന്നും വയലും മലമുകളും എൻ
ലോകഭംഗിയിൽ പൊന്നുപോലും
 ഒക്കുകയില്ല ആറും അരുവിയും
തടാകങ്ങളും പരിസ്ഥിതി തനിനിറം
പകരും മയിലുകൾ ആടുമെൻ
ഓമന ലോകം എത്ര രമ്യം തിരമാല
വന്ന് തീരത്തണയുന്ന ഉപ്പു ജലം
 ഉള്ള കടലുകളും പ്രകൃതി ഭംഗിയിൽ
അനുഗ്രഹം വന്ന എൻ ഭൂമി കാണാൻ
എന്തു ചന്തം പക്ഷെ ശുചിത്വമില്ലായ്മ
കൊണ്ടെൻ ലോകം
  മലിന ഭീഷണി നേരിടുന്നു
 കൂടുന്നതില്ലയോ ഫാക്ടറികൾ
ഉയർന്നുപൊങ്ങുന്ന മലിനവായു
ആമസോൺ ഉണ്ടല്ലോ എന്തിനു
പേടിക്കുന്നു ഓസോൺ ഉണ്ടല്ലോ
പേടിക്കേണ്ട സമാധാനിക്കുന്ന
കാലം കഴിഞ്ഞുപോയി ആവശ്യം
നടത്തിയതിൽ എന്തു കുറ്റം കാരണ
ക്കാരുടെ അഭിപ്രായം ഇവരെ
പ്രബുദ്ധരാകാൻ കഴിയുമ്പോഴേക്കും
ഓസോൺ ഇല്ലാതാകുമോ
ആമസോൺ കത്തി തീരുമോ പ്രകൃതി
 പറയുന്നു: ഇത്രയും
തന്നിട്ടും തിരിച്ചു ക്രൂരത കാട്ടിയ മഹാ
 പാപികളെ ശ്വാസം മുട്ടി ചത്തുപോകും
 എല്ലാം ഇത് പ്രകൃതിയുടെ ശാപം

മുഹമ്മദ് അ൯സിൽ വി.സി
5 A ജി.എച്ച്.എസ്.എസ്. കോട്ടത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത