12:11, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14770(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വേനലവധി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മറക്കില്ല ഞാനെന്റെ ഓർമ്മകളിൽ
കഴിഞ്ഞു പോയ വേനലവധിക്കാലം
കൂട്ടുകാരോടൊത്തുള്ള കളികളും
കണിക്കൊന്നകൾ നിറഞ്ഞൊരാ-
വിഷുക്കണിയും,വിഷുകൈനീട്ടവും
ഒന്നും മറക്കില്ല ,ഞാൻ ഒരിക്കലും
എന്റെ മധുരം പുണരുമാ ഓർമ്മകളെ.
ഇപ്പോഴാണെങ്കിലോ ചൈനയിൽ നിന്ന്
വന്ന മഹാമാരിയെ കൊണ്ട് പൊറുതിമുട്ടി
സുന്ദരമാം വേനലവധിക്കാലം വെറുമൊരു-
നഷ്ടസ്വപ്നമായ് മാറി മറഞ്ഞുവല്ലോ......
ഇനിയെങ്കിലും വൈകാതെനമുക്കൊന്നുചേരാം
സംഹാരിയാം മഹാമാരിയെ തുരത്തീടുവാൻ..
നമുക്ക് ഒറ്റക്കെട്ടായ് പട പൊരുതാം മുന്നേറാം
നല്ലൊരു ശുഭ പ്രതീക്ഷയോടെ കാത്തിരിക്കാം
മധുരമൂറും അടുത്ത വേനലവധിക്കായ് .....
</left>
മഞ്ജിമ മനോജ് ഇ
6 പൊറോറ യു പി സ്കൂൾ മട്ടന്നൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത