കുന്നംകുളം പട്ടണത്തില്‍ കുന്നംകുളം - തൃശ്ശൂര്‍ ഹൈവേക്ക് സമാന്തരമായി സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് ബഥനി സെന്റ് ‍ജോണ്സ് ഇ എച്ച് എസ് എസ് കുന്നകുളം . യുഹാനാന് മാര് അത്താനാസ്യോസ് 1965-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂര് ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.

ബഥനി ഇ എച്ച് എസ് എസ് കുന്നകുളം
വിലാസം
കുന്നകുളം

തൃശുര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശുര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
28-06-2010GEETHA



ചരിത്രം

റാന്നി പെരുന്നാട്ടിലുള്ള ബഥനി ആശ്രമം വകയായി 1965 ല് ബഥനി സ്കൂള് സ്ഥാപിതമായി. കുന്നംകുളം പട്ടണത്തിന്റെ ഹൃദയഭാഗത്ത് കുന്നംകുളം - തൃശ്ശൂര്‍ ഹൈവേക്ക് സമാന്തരമായി ബഥനി കുന്നില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.ബഹു ഫാ. ലാസറസ് ആയിരുന്നു പ്രഥമ പ്രിന്സിപ്പാള്. പോള്സണ് ടി. എം ആയിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്ത്ഥി. നൂറു ശതമാനം വിജയം കരസ്ഥമാക്കി 1973 - ല് ആദ്യ എസ് എസ്. എല്. സി ബാച്ച് പുറത്തിറങ്ങി.

ഭൗതികസൗകര്യങ്ങള്‍

പത്ത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്‍. പി 3 നില കെട്ടിടങ്ങളായും യു. പി, ഹൈസ്കൂള്, ഹയര് സെക്കണ്ടറി 3 നില കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

എല്. പിക്കും യുപിക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. വിവിധ ലാബുകളിലുമായി ഏകദേശം 80 കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹയര് സെക്കണ്ടറി വിഭാഗത്തിനായി നിര്മ്മിച്ച ഫിസിക്സ്, കെമിസ്‍ട്രി, ബോട്ടണി, സുവോളജി ലാബുകള് കേരളത്തിലെ ഒന്നാം കിട ലാബുകളോട് കിടപിടിക്കുന്നതാണ്. വിശാലമായ ലൈബ്രറിയും, ഓഡിയോ വിഷ്വല് ലാബും, കായികശേഷി വര്ദ്ധിപ്പിക്കാന് ഫുട്ബോള്, വോളിബോള്, ബാഡ്മിന്റണ് കോര്ട്ടുകളും നിര്മ്മിച്ചിരിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • സകൂള് മാഗസീന് ("Voice of Bethany")
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഐ. ടി. കോര്ണര്

മാനേജ്മെന്റ്

ബഥനി ആശ്രമമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. . ഫാ. വര്ഗ്ഗീസ് O.I.C മാനേജരായും ഫാ. മത്തായി. O.I.C പ്രിന്സിപ്പലായും പ്രവര്ത്തിക്കുന്നു. Mr. James P.F വൈസ് പ്രിന്സിപ്പലായും പ്രവര്ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1965 - 78 ഫാ. ലാസറസ് O.I.C
1978 - 79 ശ്രീ ടി. ടി താരു (late)
1979 - 81 ശ്രീ. ടി. സി. എബ്രഹാം (late)
1981 - 84 ഫാ. ലാസറസ് O.I.C
1984 - 86 ഫാ. മത്തായി O.I.C
1986 - 96 ഫാ. സ്റ്റീഫന് O.I.C
1996 onwards ഫാ. മത്തായി O.I.C

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മുഹമ്മദ് നൗഷാദ് - (Indian forest Service)
  • .
  • .
  • .
  • .

വഴികാട്ടി