പുന്നാരക്കണ്ണാ അണ്ണാറക്കണ്ണ പുതുവർഷം വന്നതറിഞ്ഞില്ലേ പൂവൻ കുലകളിൽ തേനുണ്ണാനായി പുത്തനുടുപ്പിട്ട് വന്നിടാമോ പുതുമകളൊത്തിരി കണ്ടിടാനും പുത്തൻ കഥകൾ പറഞ്ഞിടാനും പുലർകാലെ കൂട്ടായി ഞാനുമുണ്ടേ പുതുവർഷം പൊടിപൊടിക്കാം