ജി.ബി.എച്ച്. എസ്.എസ്. തിരൂർ/അക്ഷരവൃക്ഷം/ സ്വപ്ന ഭൂമി

11:16, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19016 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്വപ്ന ഭൂമി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വപ്ന ഭൂമി
കുഞ്ഞു ഉറുമ്പ് തൊട്ട് ആനവരെ എണ്ണിയാലൊടുങ്ങാത്ത ജീവജാലങ്ങളും പച്ചക്കുട നിവർത്തി നിൽക്കുന്ന വന്മരങ്ങളും വിടർന്ന ചിരിയോടെ ഇളം കാറ്റ് തലയാട്ടി നിൽക്കുന്ന പൂഞ്ചെടികളും ഇരു കരകളിലും തട്ടി തളം പിടിച്ചൊഴുകി കടലിൻറെ വിരിമാറിലേക്കലിയുന്ന ജീവാമൃതമായ പുഴകളും വെള്ളിമേഘങ്ങളെടുത്ത് കിരീടമണഞ്ഞ് തലയുയർത്തി നിൽക്കുന്ന വൻ മലകളും തെളിനീർ തടാകം പോലെ നീലാകാശ ഭംഗിയും. ഇതെല്ലാം മനുഷ്യൻറെ മാത്രം പലതരത്തിലുമുള്ള ഇടപെടലുകൾ കാരണം നശിച്ചുകൊണ്ടിരിക്കുന്നു. ഈ സത്യം വളരെ ഭയത്തോടെയും വിഷമത്തോടെയും മാത്രമെ ചിന്തിക്കാന്

കഴിയുകയുള്ളൂ. പരിസ്ഥിതിയുടെ ഈ നാശത്തിൻറെ തുടക്കം മനുഷ്യൻറെ പലവിധ ജോലികൾ വേഗത്തിൽ ചെയ്ത് തീർക്കുന്ന യന്ത്രങ്ങളുടെ വരവോടെയാണ്. നമ്മുടെ ഈ ഭൂമി ചിതലരിച്ച് തുടങ്ങിയിരിക്കുന്നു. ഇവിടെ ഈ രീതിയിൽ തുടരുകയാണെങ്കിൽ അധികം താമസിക്കാതെ ഉരുകിയൊലിക്കുന്ന കുറേ കല്ലും മണ്ണും മാത്രമെ കാണൂ. ഇ പ്രകൃതിയെ രക്ഷിക്കാൻ പെട്ടെന്നൊരു ജീവിതശൈലിയിൽ മാറ്റം സാധ്യമാവുകയില്ല. പക്ഷെ നമ്മളൊരുപാട് വൈകിപ്പോയിരിക്കുന്നു എന്ന സത്യവും മറക്കാൻ പാടില്ല. പ്രകൃതി സംരക്ഷണത്തിന് നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. കുട്ടികൾക്കും വേണ്ടവിധത്തിൽ ബോധവത്കരണം നടത്തണം. അവരും സ്നേഹിക്കാൻ തുടങ്ങണം ഒരോ മൺതരിയെപ്പോലും. വിഷപ്പുകതുപ്പുന്നയന്ത്രങ്ങളും മണ്ണും വെള്ളവും മലിനമാക്കികൊണ്ടിരിക്കുന്ന കീടനാശിനികളും ഇവക്ക് പകരം നമ്മുടെ മുൻതലമുറക്കാരുടെ ആശയങ്ങൾ ശീലമാക്കേണ്ടിയിരിക്കുന്നു. പ്രകൃതിയുടെ നിലനിൽപ്പിനായി ഒരുപാട് ഘടകങ്ങൾ ഭൂമിയിലുണ്ട് അതൊന്നും നശിപ്പിക്കാൻ പാടില്ല. എന്നാൽ പ്രകൃതിക്ഷോഭങ്ങളില്ലാത്ത പകർച്ചവ്യാധികളില്ലാത്ത നല്ലൊരുഭൂമി അടുത്ത തലമുറക്കായി നമുക്ക് സമർപ്പിക്കാം.

ഗോപിക.
7 E ജി ബി ഏച്ഛ് എസ് എസ് തിരൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം