പ്രളയം പാതി വിഴുങ്ങിയ മണ്ണിൽ
കൊറോണ എന്നൊരു വൈറസ് വന്നു
ആശങ്ക വേണ്ട ജാഗ്രത വേണം
വ്യക്തിശുചിത്വം പാലിച്ചീടാം
സർക്കാർ നൽകും ഉത്തരവെല്ലാം
നല്ലതുപോലെ മാനിച്ചീടാം
നല്ലതുപോലെ പാലിച്ചീടാം
വീട്ടിൽ ഇരിക്കാം നമുക്ക് വീട്ടിൽ ഇരിക്കാം
നല്ലൊരു നാളെക്കായി നമുക്ക് വീട്ടിൽ ഇരിക്കാം